ആർ.ടി.ഐ സംസ്ഥാന സമ്മേളനം
Monday 27 October 2025 12:24 AM IST
കൊച്ചി: ഡാറ്റ പ്രൊട്ടക്ഷൻ ആക്ട് വിവരാവകാശത്തിന്റെ മുഖ്യലക്ഷ്യത്തെ ഇല്ലാതാക്കുന്നതാണെന്ന് സംസ്ഥാന മുൻ വിവരാവകാശ കമ്മിഷണർ ഡോ. എ. അബ്ദുൽ ഹക്കിം. വിവരാവകാശ നിയമത്തിന്റെ 20 വർഷങ്ങൾ എന്ന വിഷയത്തിൽ ആർ.ടി.ഐ കേരള ഫെഡറേഷൻ സംഘടിപ്പിച്ച സെമിനാറും സംസ്ഥാന സമ്മേളനവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 20 വർഷം കഴിഞ്ഞ വിവരാവകാശ നിയമത്തെ സോഷ്യൽ ഓഡിറ്റിംഗിന് വിധേയമാക്കണമെന്ന് ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷൻ ജില്ലാ പ്രസിഡന്റ് ഡി.ബി. ബിനു പറഞ്ഞു. കേരള ഫെഡറേഷൻ സംസ്ഥാന പ്രസിഡന്റ് ശശികുമാർ മാവേലിക്കര അദ്ധ്യക്ഷനായി. സംസ്ഥാന വയോജന കമ്മിഷൻ അംഗമായി നിയമിക്കപ്പെട്ട കെ.എൻ.കെ നമ്പൂതിരിയെ ആദരിച്ചു.