എൻ.എസ്.എസ് കരയോഗം ജനറൽ ബോഡി

Monday 27 October 2025 12:14 AM IST
എൻ എസ് എസ് കരയോഗം ജനറൽ ബോഡി താലൂക്ക് യൂണിയൻ പ്രസിഡണ്ട് കരിച്ചേരി പ്രഭാകരൻ നായർ ഉൽഘാടനം ചെയ്യുന്നു.

മാവുങ്കാൽ: രാംനഗർ എൻ.എസ്.എസ് കരയോഗം ജനറൽ ബോഡി യോഗവും, എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷയിൽ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് നേടിയ വിദ്യാർത്ഥികൾക്കും മറ്റ് മേഖലയിൽ ഉന്നത വിജയം നേടിയവർക്കുള്ള അനുമോദനവു ആരോഗ്യ ബോധവൽക്കരണ ക്ലാസ്സും എൻ.എസ്.എസ് ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ചു. താലൂക്ക് യൂണിയൻ പ്രസിഡന്റ് കെ. പ്രഭാകരൻ നായർ ഉദ്ഘാടനം ചെയ്തു. കരയോഗം പ്രസിഡന്റ് എം. ഗംഗാധരൻ നായർ അദ്ധ്യക്ഷനായി. മംഗലാപുരം ഇന്ത്യാന ഹോസ്പിറ്റൽ കാർഡിയോജിസ്റ്റ് ഡോ. ആകാശ് ജി. നായർ ഹൃദയ സംബന്ധമായ രോഗങ്ങളെ കുറിച്ച് ക്ലാസ്സെടുത്തു. ഡോ. എൻ. കണ്ണൻ നായർ, എൻ. ഗോപാലൻ നായർ, കെ. ശശിധരൻ നമ്പ്യാർ, പി.ടി. ഗംഗാധരൻ നായർ, വനജ നാരായണൻ നായർ സംസാരിച്ചു. സെക്രട്ടറി പീതാംബരൻ വിഷ്ണുമംഗലം സ്വാഗതവും എൻ.ആർ സുരേന്ദ്രൻ നായർ നന്ദിയും പറഞ്ഞു.