ലൈബ്രറിക്ക് പുസ്തകങ്ങൾ കൈമാറി
കുറ്റ്യാടി: അദ്ധ്യാപകൻ, കവി,രാഷ്ട്രീയ, സാമൂഹ്യ ഗ്രന്ഥശാല പ്രവർത്തകനുമായ മുറുവശ്ശേരി പി.പി.ഭാസ്ക്കരൻ തൻ്റെ ശേഖരത്തിലുള്ള നാനൂറോളം പുസ്തകങ്ങൾ മൊകേരി ഇ.എം.എസ്. സ്മാരക ലൈബ്രറിക്ക് സമർപ്പിച്ചു. മൊകേരി സാംസ്കാരിക നിലയത്തിൽ നടന്ന ചടങ്ങിൽ ലൈബ്രറി സിക്രട്ടരി കെ.ജയരാജൻ പുസ്തകങ്ങൾ ഏറ്റുവാങ്ങി. പി.പി.ഭാസ്ക്കരനെ കവി പ്രൊഫ. വീരാൻ കുട്ടി ആദരിച്ചു. ലൈബ്രറി പ്രസിഡന്റ് എ.ശ്രീധരൻ അദ്ധ്യക്ഷത വഹിച്ചു. സജീവൻ മൊകേരി, താലൂക്ക് ലൈബ്രറി എക്സികുട്ടീവ് അംഗം കെ.പ്രേമൻ, ജയചന്ദ്രൻ മൊകേരി, എ.രാധാകൃഷ്ണൻ, പി.പി.ഭാസ്കരൻ,കെ.ജയരാജൻ, എ.സന്തോഷ് പ്രസംഗിച്ചു. സിന്ധു, ബാലകൃഷ്ണൻ ടി.ടി കവിത ആലപിച്ചു.