'കാശില്ല മോളേ, നമുക്കിത് നിറുത്താം": പോൾവാട്ട് സ്വർണജേതാവിനോട് പിതാവ്

Monday 27 October 2025 1:21 AM IST

തിരുവനന്തപുരം: സീനിയർ പെൺകുട്ടികളുടെ പോൾവാട്ടിൽ സ്വർണം നേടിയ സന്തോഷം പങ്കിടാൻ എമി ട്രീസ ജിജി പിതാവിനെ ഫോൺ വിളിച്ചു. സന്തോഷവാക്കുകൾക്കപ്പുറം സങ്കടത്തോടെ പിതാവ് ജിജി എം. ജോൺ ഒരുകാര്യം ഓർമ്മിപ്പിച്ചു- 'അപ്പോ, നമ്മളിത് ഇവിടെ നിറുത്തുകയല്ലേ".....

പണമെന്ന കടമ്പയിൽ മകളുടെ കായികസ്വപ്നങ്ങൾ അവസാനിപ്പിക്കേണ്ട സ്ഥിതിയിലാണ് ജിജി.

കോതമംഗലം മാർ ബേസിൽ സ്‌കൂളിലെ പ്ലസ് ടു വിദ്യാർത്ഥിയാണ് എമി. പെയിന്റിംഗ് തൊഴിലാളിയായ ജിജിയുടെ വരവിനുമപ്പുറമാണ് പരിശീലനച്ചെലവ്. ഇതുവരെ സ്കൂളിന്റെ പിന്തുണയുണ്ടായിരുന്നു. ഇനി ആരെങ്കിലും സഹായിക്കാതെ മുന്നോട്ടുപോകാനാവില്ല.

ഏഴാം ക്ലാസ് വരെ 100, 200 മീറ്റർ ഓട്ടം, ലോംഗ് ജമ്പ് ഇനങ്ങളിൽ സബ്ജില്ലാ ചാമ്പ്യനായിരുന്നു എമി. എട്ടാം ക്ലാസിൽ മാർ ബേസിലിൽ എത്തിയപ്പോഴാണ് പോൾവാട്ടിലേക്ക് മാറിയത്. കഴിഞ്ഞ സ്‌കൂൾ മേളയിൽ വെള്ളി നേടിയിരുന്നു. ഇത്തവണ 2.60 മീറ്റർ ഉയരം ചാടിയാണ് സ്വർണം നേടിയത്. വീട്ടമ്മയായ ജോസ്മി ജോസഫാണ് മാതാവ്.

 നാലുപേർ ചേർന്ന് ഒരു പോൾ

1.40 ലക്ഷം വിലയുള്ള പോൾ ഒറ്റയ്ക്ക് വാങ്ങാൻ ശേഷിയില്ലാത്തതിനാൽ നാലുകുട്ടികളുടെ രക്ഷാകർത്താക്കൾ ചേർന്നാണ് അടുത്തിടെ വാങ്ങി പരിശീലനത്തിന് നൽകിയത്. ഇതേത്തുടർന്നുള്ള 35000 രൂപയുടെ കടം വീട്ടിയിട്ടില്ല. സ്‌പൈക്സിനും മീറ്റുകൾക്കുള്ള യാത്രയ്ക്കും വലിയ തുക വേണം. സ്‌പോർട്സ് കൗൺസിലിന്റെ ഗ്രാന്റ് ലഭിക്കാത്തതിനാൽ സംസ്ഥാന അത്‌ലറ്റിക് അസോസിയേഷന്റെ മീറ്റുകൾക്ക് പോകുമ്പോൾ വണ്ടിക്കൂലിയും താമസവും അത്‌ലറ്റുകളുടെ തലയിലാണ്. ഓരോ ദേശീയ മത്സരവും കഴിയുമ്പോൾ കടംകൂടുകയാണ്.

മകളെ അന്തർദേശീയ തലത്തിൽ അറിയപ്പെടുന്ന പോൾവാട്ടുകാരിയാക്കണമെന്ന് ആഗ്രഹമുണ്ട്. പക്ഷേ പണമില്ലാത്തതിനാൽ സ്കൂൾ കഴിഞ്ഞ് നിറുത്താമെന്ന് അവളോടുപറയേണ്ടിവന്നു. ആരെങ്കിലും സ്പോൺസർചെയ്താലേ മുന്നോട്ടുപോകാനാകൂ".

- ജിജി എം.ജോൺ, എമിയുടെ പിതാവ്

​ 50​ ​പൊ​ൻ​താ​ര​ങ്ങ​ൾ​ക്ക് ​വീ​ട് ​ന​ൽ​കും

തി​രു​വ​ന​ന്ത​പു​രം​:​ ​സം​സ്ഥാ​ന​ ​സ്‌​കൂ​ൾ​ ​കാ​യി​ക​മേ​ള​യി​ൽ​ ​സ്വ​ർ​ണം​ ​നേ​ടി​യ​ ​പാ​വ​പ്പെ​ട്ട​ 50​ ​കു​ട്ടി​ക​ൾ​ക്ക് ​പൊ​തു​ ​വി​ദ്യാ​ഭ്യാ​സ​വ​കു​പ്പ് ​വീ​‌​ടു​വ​ച്ചു​ന​ൽ​കു​മെ​ന്ന് ​മ​ന്ത്രി​ ​വി.​ ​ശി​വ​ൻ​കു​ട്ടി.​ ​മേ​ള​യി​ൽ​ ​മെ​ഡ​ൽ​ ​നേ​ടി​യ​ ​പ​ല​രു​ടെ​യും​ ​സാ​മ്പ​ത്തി​ക​ ​വി​ഷ​മ​ത​ക​ളും​ ​വീ​ടി​ന്റെ​ ​അ​വ​സ്ഥ​യും​ ​നേ​രി​ട്ട​റി​ഞ്ഞ​തി​നാ​ലാ​ണ് ​പ​ദ്ധ​തി​ ​ആ​വി​ഷ്ക​രി​ച്ച​തെ​ന്നും​ ​മ​ന്ത്രി​ ​പ​റ​ഞ്ഞു.​ 50​ ​വീ​ടു​ക​ൾ​ ​പ​ദ്ധ​തി​ക്ക് ​വി​വി​ധ​ ​സം​ഘ​ട​ന​ക​ളു​ടെ​ ​സ​ഹ​ക​ര​ണം​ ​തേ​ടി​യി​ട്ടു​ണ്ട്. പ​ദ്ധ​തി​യി​ൽ​ ​വീ​ട് ​വ​ച്ചു​ ​ന​ൽ​കാ​ൻ​ ​താ​ത്പ​ര്യ​മു​ള്ള​വ​ർ​ക്ക് ​പൊ​തു​വി​ദ്യാ​ഭ്യാ​സ​ ​വ​കു​പ്പി​നെ​ ​സ​മീ​പി​ക്കാം.​ ​സ്കൂ​ളു​ക​ളി​ൽ​ ​കു​ട്ടി​ക​ൾ​ക്ക് ​കാ​യി​ക​പ​രി​ശീ​ല​ന​ത്തി​ന് ​യ​ഥാ​സ​മ​യം​ ​പ​ണം​ ​ല​ഭ്യ​മാ​ക്കു​ന്ന​ ​രീ​തി​യി​ൽ​ ​സ്‌​പോ​ർ​ട്സ് ​മാ​നു​വ​ൽ​ ​പ​രി​ഷ്ക​രി​ക്കു​മെ​ന്നും​ ​മ​ന്ത്രി​ ​അ​റി​യി​ച്ചു. തി​രു​വ​ന​ന്ത​പു​രം​ ​മേ​ള​യി​ൽ​ ​സ്വ​ർ​ണം​ ​നേ​ടി​യ​ ​ഇ​ടു​ക്കി​ ​സ്വ​ദേ​ശി​ ​ദേ​വ​പ്രി​യ​യ്ക്ക് ​സി.​പി.​എം​ ​ഇ​ടു​ക്കി​ ​ജി​ല്ലാ​ ​ക​മ്മി​റ്റി​യും,​ ​കോ​ഴി​ക്കോ​ട് ​സ്വ​ദേ​ശി​ ​ദേ​വ​ന​ന്ദ​യ്ക്ക് ​പൊ​തു​വി​ദ്യാ​ഭ്യാ​സ​ ​വ​കു​പ്പി​ന് ​കീ​ഴി​ലു​ള്ള​ ​കേ​ര​ള​ ​സ്‌​കൗ​ട്ട്‌​സ് ​ആ​ൻ​ഡ് ​ഗൈ​ഡ്‌​സും​ ​വീ​ട് ​നി​ർ​മ്മി​ച്ചു​ന​ൽ​കു​മെ​ന്ന് ​അ​റി​യി​ച്ചി​ട്ടു​ണ്ടെ​ന്നും​ ​മ​ന്ത്രി​ ​പ​റ​ഞ്ഞു.