അംബേദ്കർ ഗ്രാമം പദ്ധതി
Monday 27 October 2025 12:32 AM IST
ചിറ്റൂർ: നിയോജകമണ്ഡലത്തിൽ 8.50 കോടി രൂപ പട്ടികജാതി പട്ടികവർഗ ക്ഷേമത്തിന് വേണ്ടി ചെലവഴിച്ചിട്ടുണ്ടെന്ന് മന്ത്രി കെ.കൃഷ്ണൻകുട്ടി പറഞ്ഞു. അംബേദ്കർഗ്രാമം പദ്ധതി 2022 - 23 പെരുമാട്ടി പഞ്ചായത്ത് പാറക്കളം നഗർ നിർമ്മാണോദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി. പാറക്കളം ജി.എം.എൽ.പി സ്‌കൂളിൽ നടന്ന പരിപാടിയിൽ പെരുമാട്ടി പഞ്ചായത്ത് പ്രസിഡന്റ് ഷീബ രാധാകൃഷ്ണൻ അധ്യക്ഷയായി. കെ.ഇ.എൽ പ്രോജക്ട് മാനേജർ കെ.കെ.ഉണ്ണികൃഷ്ണൻ റിപ്പോർട്ട് അവതരിപ്പിച്ചു. ജില്ലാ പട്ടികജാതി വികസന ഓഫീസർ കെ.എസ്.കുമാരി ശ്രീജ പദ്ധതി വിശദീകരിച്ചു. മാധുരി പത്മനാഭൻ, കൃഷ്ണകുമാർ, കെ.സുരേഷ് മറ്റു മെമ്പർമാർ എന്നിവർ പരിപാടിയിൽ പങ്കെടുത്തു.