ശ്രീനാരായണ ഗുരുമന്ദിര സുവർണജൂബിലി
Monday 27 October 2025 1:49 AM IST
ശിവഗിരി: ഡൽഹി ഫരീദാബാദ് ശ്രീനാരായണഗുരു മന്ദിരത്തിന്റെ സുവർണ ജൂബിലി ആഘോഷവും ഗുരുദേവന്റെ പേരിൽ ഹരിയാനയിൽ ആദ്യമായി നിർമ്മിച്ച ഗുരുമന്ദിരം,സ്പിരിച്വൽ സെന്റർ എന്നിവയുടെ ഉദ്ഘാടനവും നവംബർ 2ന് പ്രൊഫ. കെ.വി. തോമസും ബീനാബാബുറാമും ചേർന്ന് നിർവഹിക്കും. ഫരീദാബാദ് തിഗാവ് റോഡിലെ ശിവ കോളേജിന് സമീപം രാവിലെ 9.30 മുതൽ ഉച്ചയ്ക്ക് 2.30 വരെയാണ് സമ്മേളനം.