പ്രതിഷേധ കൂട്ടായ്മ

Monday 27 October 2025 12:11 AM IST

തിരുവല്ല :ദേവസ്വം ബോർഡ് ക്ഷേത്രങ്ങളിലെ തീവെട്ടി കൊള്ളയ്ക്കെതിരെ ബി.ജെ.പി പെരിങ്ങര പഞ്ചായത്ത് സമിതിയുടെ ആഭിമുഖ്യത്തിൽ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു. ബി.ജെ.പി ജില്ലാ ജനറൽ സെക്രട്ടറി വിജയകുമാർ മണിപ്പുഴ ഉദ്‌ഘാടനം ചെയ്തു. ബി.ജെ.പി പഞ്ചായത്ത് പ്രസിഡന്റ് മനോജ് വെട്ടിക്കൽ അദ്ധ്യക്ഷത വഹിച്ചു. വിഷ്ണു നമ്പൂതിരി, അശ്വതി രാമചന്ദ്രൻ, സനിൽകുമാരി, ന്യൂനപക്ഷ മോർച്ച സംസ്ഥാന സെക്രട്ടറി സന്തോഷ് ചാത്തങ്കരി, കർഷകമോർച്ച ജില്ലാവൈസ് പ്രസിഡന്റ് ജി.വേണുഗോപാൽ, സുധീഷ് മേച്ചേരിൽ,ജനറൽസെക്രട്ടറി പി.സി രാജു, സുജാത മതിബാലൻ, ദേവരാജൻ, സത്യപ്രകാശ്, രാജേഷ് മുത്തൂർ, പ്രദീപ്, അനിൽ എന്നിവർ പ്രസംഗിച്ചു.