വയലാർ അനുസ്മരണം
Monday 27 October 2025 12:26 AM IST
കാരയ്ക്കാട് : വയലാർ രാമവർമ്മയുടെ അൻപതാം ചരമവാർഷികത്തോടനുബന്ധിച്ച് കാരയ്ക്കാട് സാംസ്കാരിക വേദി അനുസ്മരണ പരിപാടി സംഘടിപ്പിച്ചു. പ്രസിഡന്റ് കൃഷ്ണകുമാർ കാരയ്ക്കാടിന്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗം കവി കെ.രാജഗോപാൽ ഉദ്ഘാടനം ചെയ്തു. സെക്രട്ടറി ശ്രീരാജ്.കെ, വി.ആർ.സതീഷ് കുമാർ, അഡ്വ.കെ.ആർ.രാജേഷ് കുമാർ, സി.എം. തോമസ്, ടി.കെ.ഇന്ദ്രജിത്ത്, ബിന്ദു ആർ.തമ്പി, ഡോ.കീർത്തി വിദ്യാസാഗർ, കെ.എസ്.ഗോപാലകൃഷ്ണക്കുറുപ്പ്, സുമ ഹരികുമാർ എന്നിവർ സംസാരിച്ചു. രാജേഷ് കെ.രാമകൃഷ്ണൻ, ബാബുരാജ്.എസ്, ചെങ്ങന്നൂർ അശോക് കുമാർ, ടി.ഡി.ശശിധരൻ നായർ, ഷജീവ് കെ.നാരായണൻ, ഡോ.അഭിജാത് അനിൽകുമാർ, പാർവതി ശ്രീരാജ് എന്നിവർ ഗാനങ്ങൾ ആലപിച്ചു.