ജമ്പ് ഏതായാലും സ്വർണം ശ്രീനന്ദയ്ക്ക്
Sunday 26 October 2025 11:26 PM IST
തിരുവനനന്തപുരം: സബ്ജൂനിയർ പെൺകുട്ടികളുടെ ഹൈജമ്പിന് പിന്നാലെ ലോംഗ്ജമ്പിലും സ്വർണ്ണ മെഡൽ നേട്ടവുമായി ജി. വി. രാജ സ്കൂളിലെ ശ്രീനന്ദ. തൃശ്ശൂർ ചാലക്കുടി സ്വദേശിയായ ശ്രീനന്ദ എട്ടാം ക്ലാസ് വിദ്യാർത്ഥിനിയാണ്. മൂന്ന് വർഷമായി ജി.വി രാജയിലെത്തിയിട്ട്. കായിക അധ്യാപകൻ അഖിലാണ് പരിശീലിപ്പിക്കുന്നത്.
അച്ഛൻ സജീഷ് തൃശ്ശൂരിൽ കായിക അദ്ധ്യാപകനാണ്. അമ്മ മായ. ഹൈജംപിൽ സ്വർണത്തിന് പുറമേ 80 മീറ്റർ ഹഡിൽസിൽ വെള്ളിയും ശ്രീനന്ദ നേടിരുന്നു.