ഗോപികയു‌ടെ സ്വർണച്ചുവട്

Sunday 26 October 2025 11:39 PM IST

തിരുവനന്തപുരം : സംസ്ഥാന സ്കൂൾ കായികമേളയിൽ കളരിപ്പയറ്റിലെ ചുവട് മത്സരത്തിൽ കരമന ജി.ജി.എച്ച്‌.എസ്‌.എസിലെ പ്ലസ്‌ ടു വിദ്യാർത്ഥി ഗോപിക.എസ്‌ മോഹൻ സ്വർണം നേടി. നാഷണൽ കളരിപ്പയറ്റ്‌ ചാമ്പ്യൻഷിപ്പിൽ ചുവടിൽ മൂന്നും വാൾപ്പയറ്റിൽ രണ്ടും ഉറുമിയിൽ ഒരു സ്വർണവും സ്വന്തമാക്കിയിട്ടുണ്ട്‌. ഖേലോ ഇന്ത്യയിൽ രണ്ടു സ്വർണം നേടി. നേമം അഗസ്‌ത്യം കളരിയിൽ ഡോ. മഹേഷിന്റെ ശിക്ഷണത്തിലാണ്‌ പരിശീലനം. സജിതയുടെയും വി.കെ മോഹൻകുമാറിന്റെയും മകളാണ്‌. കൊട്ടുകര പി.പി.എം.എച്ച്‌.എസ്‌എസിലെ കെ.ഫരീദ റഹ്‌മ വെള്ളി നേടി.

സീനിയർ ആൺകുട്ടികളിൽ മലപ്പുറം പൂക്കോട്ടൂർ പി.മുഹമ്മദ്‌ ഷാമിൽ സ്വർണം നേടി. തൃശൂർ ഗുരുവായൂർ ശ്രീകൃഷ്‌ണ എച്ച്‌.എസ്‌.എസിലെ കെ.പി അഭിനന്ദ്‌ വെള്ളിയും കണ്ണൂർ സെന്റ്‌ മൈക്കിൾസ്‌ സ്കൂളിലെ എം.നിയതിഷ്‌ വെങ്കലവും നേടി.