"നിഴലും നിലാവും" വയോജന സംഗമം
Monday 27 October 2025 12:44 AM IST
ഓച്ചിറ: വയോജനങ്ങൾ ബാദ്ധ്യതയല്ല നമ്മുക്ക് വഴിയും വഴി കാട്ടിയുമാണ് എന്ന സന്ദേശമുയർത്തി മദർ തെരേസ പാലിയേറ്റീവ് സൊസൈറ്റിയുടെ നേതൃത്വത്തിൽ നടന്ന 'നിഴലും നിലാവും' എന്ന പരിപാടി സംസ്ഥാന വയോജന കമ്മീഷൻ ചെയർപേഴ്സൺ അഡ്വ.കെ.സോമപ്രസാദ് ഉദ്ഘാടനം ചെയ്തു. പാലിയേറ്റീവ് ചെയർമാൻ പി.ബി. സത്യദേവൻ അദ്ധ്യക്ഷനായി. എച്ച്. ഷാജിലാൽ സ്വാഗതം പറഞ്ഞു. ഓച്ചിറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബി. ശ്രീദേവി , ഡോ.ആർ.മിനിമോൾ, വരവിള ശ്രീനി പ്രൊഫ. ശ്രീധരൻ പിള്ള, ഡോ.സുഷമ അജയൻ, ഡോ.ശ്രീജിത് സുരൻ, തോപ്പിൽ ലത്തീഫ്, എബ്രഹാം , ശശി, ബാലചന്ദ്രൻ എന്നിവർ സംസാരിച്ചു. വയോജന കമ്മിഷൻ ചെയർപേഴ്സൺ അഡ്വ.കെ. സോമപ്രസാദ് പാലിയേറ്റീവിന്റെ ആദരവ് ഏറ്റുവാങ്ങി. തുടർന്ന് ലിബാസ് ബീറ്റ്സിന്റെ സംഗീത വിരുന്ന് അരങ്ങേറി.