പ്രൊഫ. കെ.ടി അഗസ്റ്റി എൻഡോമെന്റ് അവാർഡ് ഡോ. ഹർഷയ്ക്ക്
Monday 27 October 2025 12:54 AM IST
തിരുവനന്തപുരം: കേരളാ അക്കാഡമി ഒഫ് സയൻസ് ഏർപ്പെടുത്തിയ പ്രൊഫ. കെ.ടി. അഗസ്റ്റി എൻഡോമെന്റ് അവാർഡിന് സെൻട്രൽ യൂണിവേഴ്സിറ്റി ഒഫ് കേരള,കാസർകോട് ബയോകെമിസ്ട്രി ആൻഡ് മോളിക്യുലർ ബയോളജി വിഭാഗത്തിലെ ഗവേഷണ വിദ്യാർത്ഥിയായിരുന്ന ഡോ. കെ.ഹർഷ അർഹനായി. സ്വർണമെഡലും പ്രശസ്തി പത്രവുമടങ്ങുന്ന അവാർഡ് നാളെ രാവിലെ 10ന് കേരളാ യൂണിവേഴ്സിറ്റി ബോട്ടണി സെമിനാർ ഹാളിൽ ചേരുന്ന ചടങ്ങിൽ കുഫോസ് വൈസ് ചാൻസലർ പ്രൊഫ. ഡോ.എ. ബിജുകുമാർ സമ്മാനിക്കും. കേരള യൂണിവേഴ്സിറ്റി ബയോടെക്നോളജി വിഭാഗത്തിലെ എമെറിറ്റസ് പ്രൊഫസർ ഡോ.ജി.പ്രദീപ് കുമാർ എൻഡോമെന്റ് പ്രഭാഷണവും ലണ്ടൻ ആസ്ഥാനമായ ക്വീൻ മേരി യൂണിവേഴ്സിറ്റിയിലെ പ്രൊഫ.ഡോ മുഹമ്മദ് അദ്നാൻ താഹയുടെ മുഖ്യപ്രഭാഷണവും നടക്കും. കേരള അക്കാഡമി ഒഫ് സയൻസ് പ്രസിഡന്റ് പ്രൊഫ.ജി.എം.നായർ അദ്ധ്യക്ഷത വഹിക്കും.