നഴ്‌സിംഗ് ക്ലാസുകൾ മൂന്നിന് ആരംഭിക്കും
Monday 27 October 2025 12:08 AM IST
തിരുവനന്തപുരം:സംസ്ഥാനത്ത് വിവിധ നഴ്‌സിംഗ് കോഴ്‌സുകളിലേക്കുള്ള 2025-26 അദ്ധ്യയന വർഷത്തെ ക്ലാസുകൾ അടുത്തമാസം മൂന്നിന് ആരംഭിക്കും.ഇത് സംബന്ധിച്ച് സംസ്ഥാന സർക്കാർ ഉത്തരവായി.ബി.എസ്.സി,പോസ്റ്റ് ബേസിക് ബി.എസ്.സി,എം.എസ്.സി തുടങ്ങിയ നഴ്‌സിംഗ് കോഴ്‌സുകളുടെ ക്ലാസുകളാണ് ആരംഭിക്കുന്നത്.ബി.എസ്.സി നഴ്‌സിംഗ് പ്രവേശനം അടുത്തമാസം 30വരെ നീട്ടി ഇന്ത്യൻ നഴ്‌സിംഗ് കൗൺസിൽ കഴിഞ്ഞ ദിവസം ഉത്തരവായിരുന്നു.മെരിറ്റ് സീറ്റുകളിലേക്ക് എൽ.ബി.എസിന്റെ അലോട്ട്‌മെന്റ് ആറെണ്ണം കഴിഞ്ഞു.സ്പോട്ട് അഡ്മിഷനിലേക്ക് കടന്നു.പ്രൈവറ്റ് നഴ്‌സിംഗ് കോളേജ് മാനേജ്‌മെന്റ് അസോസിയേഷന്റെ മാനേജ്‌മെന്റ് സീറ്റുകളിലേക്കുള്ള അലോട്ടമെന്റ് അഞ്ചെണ്ണം കഴിഞ്ഞു.അവേശഷിക്കുന്ന സീറ്റുകളിലേക്ക് സ്പോട്ട് അഡ്മിഷൻ നടത്തിയാകും പ്രവേശനം.