താങ്ങാവുന്ന വിലയിലെ ഇന്ത്യയിലെ അഞ്ച് ഇലക്ട്രിക് കാറുകൾ

Tuesday 28 October 2025 12:11 AM IST

കൊച്ചി: രാജ്യത്തെ വൈദ്യുതി വാഹന വിപണിയിൽ സാധാരണ ഉപഭോക്താക്കൾക്ക് താങ്ങാവുന്ന വിലയിൽ നിരവധി കാറുകളാണ് കമ്പനികൾ അവതരിപ്പിക്കുന്നത്. വലിയ കുടുംബങ്ങൾ മുതൽ വ്യക്തിഗത ഉപഭോക്താക്കൾക്ക് വരെ ഉപയോഗിക്കാവുന്ന നിരവധി പുതിയ മോഡലുകൾ രംഗത്തുണ്ട്. ഇരുപത് ലക്ഷം രൂപയിൽ കുറവുള്ള അഞ്ച് ഇ. വി കാർ മോഡലുകളാണ് ഉപഭോക്താക്കളുടെ മനസ് കീഴടക്കുന്നത്. ടാറ്റ മോട്ടോർസും എം.ജിയും മഹീന്ദ്രയുമെല്ലാം ഈ വിഭാഗത്തിലെ ഉപഭോക്താക്കൾക്കായി വിവിധ കാർ മോഡലുകൾ പുറത്തിറക്കിയിട്ടുണ്ട്. പ്രധാന മോഡലുകൾ ഇവയാണ്

എം.ജി കോമറ്റ്

സാധാരണക്കാർക്ക് വാങ്ങാവുന്ന വിലയിലെ ഏറ്റവും മികച്ച ഇലക്ട്രിക് കാർ എം.ജിയുടെ കോമറ്റാണ്. ദൈനം ദിന ഉപയോഗത്തിന് കഴിയുന്നതും നഗരങ്ങളിൽ ആയാസ രഹിതമായി പാർക്ക് ചെയ്യാനും കഴിയുന്ന കാറാണ് എം.ജി കോമറ്റ്. 17.3 കിലോവാട്ട് ബാറ്ററിയുമായി എം.ജി കോമറ്റിൽ മണിക്കൂറിൽ നൂറ് കിലോമീറ്റർ വരെ വേഗതയിൽ യാത്ര ചെയ്യാനാകും.

വില

7.5 ലക്ഷം രൂപ(എക്സ്‌ ഷോറൂം)

ടാറ്റ പഞ്ച് ഇ.വി

രാജ്യത്തെ ഏറ്റവും വിശ്വാസമുള്ള കാർ കമ്പനിയായ ടാറ്റ മോട്ടോഴ്‌സിന്റെ പ്രധാന വൈദ്യുതി വാഹന മോഡലാണ് ടാറ്റ പഞ്ച് ഇ.വി. ആദ്യമായി ഇലക്ട്രിക് വാഹനം ഉപയോഗിക്കുന്നവർക്ക് ഏറ്റവും മികച്ച മോഡാലാണിതെന്ന് വിലയിരുത്തുന്നു. രണ്ട് ബാറ്ററി ഓപ്ഷനുകളാണുള്ളത്. 25 കിലോവാട്ട് മീഡിയം റേഞ്ച് 315 കിലോ വാട്ട് വരെ മൈലേജ് നൽകും. 35 കിലോ വാട്ട് റേഞ്ച് വാഹനം 421 കിലോമീറ്റർ മൈലേജ് ഉറപ്പാക്കുന്നു. അത്യാധുനിക സൗകര്യങ്ങളെല്ലാം വാഹനത്തിൽ ഒരുക്കിയിട്ടുണ്ട്.

വില

9.99 ലക്ഷം രൂപ മുതൽ

ടാറ്റ നെക്സോൺ ഇ.വി

ഇരുപത് ലക്ഷം രൂപയിൽ താഴെ വിലയിലുള്ള ഇന്ത്യയിലെ ഏറ്റവും മികച്ച ഇലക്ട്രിക് കാറുകളിൽ മുൻനിരയിലാണ് ടാറ്റ നെക്‌സോൺ ഇ.വി. രണ്ട് ബാറ്ററി ഓപ്ഷൻസുണ്ട്. 30 വാട്ട് മീഡിയം റേഞ്ച് ബാറ്ററിയിൽ 325 കിലോമീറ്റർ മൈലേജും 45 വാട്ട് റേഞ്ച് ബാറ്ററിയിൽ 489 കിലോമീറ്റർ മൈലേജും ലഭിക്കും. മുൻനിര വാഹനങ്ങളുടെ എല്ലാ സംവിധാനങ്ങളും ടാറ്റ നെക്സോണിൽ ലഭ്യമാണ്.

വില

12.48 ലക്ഷം രൂപ മുതൽ

എം.ജി വിൻഡ്‌സർ ഇ.വി

ഇന്ത്യൻ വിപണിയിൽ ഏറ്റവും മികച്ച വിൽപ്പന നേടുന്ന ഇലക്ട്രിക് കാറാണ് എം.ജി വിൻഡ്‌സർ ഇ.വി. നടപ്പുവർഷത്തിൽ രാജ്യത്തെ മികച്ച ഹരിത കാറെന്ന ബഹുമതിയും ലഭിച്ചു. വലിയ ബാറ്ററിയും ഉയർന്ന ഡ്രൈവിംഗ് റേഞ്ചുമുള്ള വിഭാഗത്തിലും എം.ജി വിൻഡ്‌സർ വിപണിയിലെത്തുന്നു. ഐ.പി67 സെർട്ടിഫൈഡ് 38 കിലോവാട്ട് ലിതിയം അയൺ ഫോസ്‌ഫേറ്റ് ബാറ്ററിയോടെയാണ് വാഹനം അവതരിപ്പിക്കുന്നത്. ഒരോറ്റ ചാർജിൽ 332 കിലോമീറ്റർ വരെ യാത്ര ചെയ്യാം.

വില 13.99 ലക്ഷം രൂപ മുതൽ (എക്സ് ഷോറൂം)

മഹീന്ദ്ര ബി.ഇ 6

മികച്ച ഡിസൈനും അത്യാധുനിക സംവിധാനങ്ങളുമായി മഹീന്ദ്ര ആആൻഡ് മഹീന്ദ്ര ഇന്ത്യയിൽ അവതരിപ്പിച്ച പുതിയ മോഡലാണ് ബി.ഇ 6. നിരവധി സൗകര്യങ്ങളുള്ള കാബിൻ, ആകർഷണീയമായ രൂപം, മികച്ച കരുത്ത് എന്നിവയാണ് ഈ വാഹനത്തിന്റെ പ്രത്യേകത. ഒരു ചാർജിംഗിൽ 557 കിലോമീറ്റർ മൈലേജ് ലഭിക്കുന്ന 59 കിലോവാട്ട് മൈലേജ് വാഹനത്തെ ഉപഭോക്താക്കളുടെ പ്രിയമോഡലാക്കുന്നു. ഏറ്റവും മികച്ച മോഡലിന് 683 കിലോമീറ്റർ വരെ മൈലേജ് നൽകും.

വില 20 ലക്ഷം രൂപ മുതൽ