എ.ഡി.എ.എസ് സുരക്ഷയിൽ ഹിറ്റായി ടാറ്റ നെക്‌സോൺ

Monday 27 October 2025 12:13 AM IST

# എ.ഡി.എ.എസ് സുരക്ഷാ സാങ്കേതികവിദ്യ അവതരിപ്പിച്ചു

# പെട്രോൾ, ഡീസൽ, സി.എൻ.ജി വേരിയന്റുകൾ

# റെഡ് ഡാർക്ക് എഡിഷൻ വില 12.44 ലക്ഷം രൂപ മുതൽ

മുംബയ്: ടാറ്റ മോട്ടോഴ്‌സ് പാസഞ്ചർ വെഹിക്കിൾസ് (ടി.എം.പി.വി), നെക്‌സോൺ ശ്രേണിയിൽ അഡ്വാൻസ്ഡ് ഡ്രൈവർ അസിസ്റ്റൻസ് സിസ്റ്റംസ് (എ.ഡി.എ.എസ് ) ഉൾപ്പെടുത്തി. ഫൈവ്സ്റ്റാർ സുരക്ഷാ റേറ്റിംഗ് ലഭിച്ച രാജ്യത്തെ ആദ്യത്തെ കാറാണ് നെക്‌സോൺ.

ഓട്ടോണമസ് എമർജൻസി ബ്രേക്കിംഗ്, ഫോർവേഡ് കൊളിഷൻ വാണിംഗ്, ലെയിൻ കീപ്പ് അസിസ്റ്റ്, ട്രാഫിക് സൈൻ റെക്കഗ്‌നിഷൻ തുടങ്ങിയ എ.ഡി.എ.എസ് ഫീഫീച്ചറുകൾ ഉൾപ്പെടുത്തിയതോടെ നെക്‌സോൺ കൂടുതൽ ഉയർന്ന സുരക്ഷാ വാഗ്ദാനം ചെയ്യുന്നു. സെപ്തംബറിൽ ഇന്ത്യയിൽ ഏറ്റവും കൂടുതൽ വിറ്റഴിച്ച കാറും നെക്‌സോണാണ്. ടാറ്റ മോട്ടോഴ്‌സ് എക്‌സ്‌ക്ലുസീവ് റെഡ്, ഡാർക്ക് പതിപ്പുകളും അവതരിപ്പിച്ചു. പെട്രോൾ, ഡീസൽ, സി.എൻ.ജി പവർട്രെയിനുകളിൽ ലഭ്യമാണ്.

വില 12.44 ലക്ഷം രൂപ മുതൽ

ഉപഭോക്താക്കളുടെ മനസ് കീഴടക്കി

2017ൽ തുടക്കം കുറിച്ചതു മുതൽ നെക്‌സോൺ ബോൾഡ് ഡിസൈൻ, മികച്ച പ്രകടനം, സുരക്ഷ എന്നിവ ഉപയോഗിച്ച് എസ്‌.യു.വി വിഭാഗത്തെ പുനർനിർവചിച്ചതായി ടാറ്റ അവകാശപ്പെടുന്നു. സുരക്ഷാ വിപ്ലവത്തിന് തുടക്കമിട്ട ഇന്ത്യയിലെ ആദ്യത്തെ കാറെന്ന നിലയിൽ, നെക്‌സോൺ പുതിയ മാനദണ്ഡങ്ങൾ സ്ഥാപിച്ചു.

വിപുലമായ സൗകര്യങ്ങൾ

നൂതന സുരക്ഷാ സാങ്കേതികവിദ്യകളോടെ നെക്‌സോൺ പോർട്ട്‌ഫോളിയോ വിപുലീകരിച്ചു. പലവിധ പവർട്രെയിനുകൾ, സെഗ്‌മെന്റിലെ മുൻനിര സവിശേഷതകൾ, ശ്രദ്ധേയമായ സ്‌റ്റൈലിംഗ് എന്നിവയുള്ള നെക്‌സോൺ എല്ലാത്തരക്കാർക്കും അനുയോജ്യമാണ്. ജി.എസ്.ടി ഭേദഗതികൾ വാഹനത്തിന്റെ മൂല്യം കൂടുതൽ വർദ്ധിപ്പിച്ചു.

''ആധുനിക ഉപഭോക്താക്കളുടെ പ്രതീക്ഷകളും ആഗ്രഹങ്ങളും നിറവേറ്റുന്നതിന് ഞങ്ങൾ അങ്ങേയറ്റം പ്രാധാന്യം കല്പിക്കുന്നത് നേട്ടത്തിന് കാരണമാണ്.""

വിവേക് ശ്രീവത്സ

ചീഫ് കൊമേഴ്‌സ്യൽ ഓഫീസർ

ടാറ്റ പാസഞ്ചർ ഇലക്ട്രിക് മൊബിലിറ്റി ലിമിറ്റഡ്