അർബൻ ക്രൂയിസർ ഹൈറൈഡർ എയ്‌റോ വിപണിയിൽ
Monday 27 October 2025 12:14 AM IST
വില 10.94 ലക്ഷം രൂപ
കൊച്ചി: ടൊയോട്ട കിർലോസ്‌കർ മോട്ടോർ അർബൻ ക്രൂയിസർ ഹൈറൈഡറിന്റെ പുതിയ എയ്‌റോ എഡിഷൻ പുറത്തിറക്കി. ഫ്രണ്ട്, റിയർ സ്‌പോയിലറുകൾ, സൈഡ് സ്‌കർട്ടുകൾ എന്നിവ ഉൾപ്പെടുന്ന ഈ പ്രത്യേക സ്‌റ്റൈലിംഗ് പാക്കേജ് എല്ലാ വേരിയന്റുകളിലും 31,999 രൂപ അധിക വിലയിൽ ലഭിക്കും.
വൈറ്റ്, സിൽവർ, ബ്ലാക്ക്, റെഡ് എന്നീ നിറങ്ങളിൽ എയ്‌റോ പതിപ്പ് ലഭ്യമാണ്. 10.94 ലക്ഷം രൂപ മുതലാണ്( എക്‌സ്‌ഷോറൂം) അർബൻ ക്രൂസർ ഹൈറൈഡറിന്റെ വില. ഹൈറൈഡറിന്റെ എല്ലാ വകഭേദങ്ങളിലും 2022ൽ പുറത്തിറങ്ങിയതിനുശേഷം അർബൻ ക്രൂസർ ഹൈറൈഡർ ഇന്ത്യയിലെ എസ്.യു.വി പ്രേമികൾക്കിടയിൽ അതിവേഗം ജനപ്രീതി നേടി. 1,68,000 യൂണിറ്റ് വിൽപ്പനയും ഈയിടെ മറികടന്നിരുന്നു.