നവീൻ ബാബുവിന്റെ കുടുംബം നഷ്ടപരിഹാരത്തിന് കോടതിയിൽ

Monday 27 October 2025 12:16 AM IST

പത്തനംതിട്ട: നവീൻ ബാബുവിന്റെ മരണത്തിൽ 65 ലക്ഷം രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് കണ്ണൂർ മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യയ്ക്കും പെട്രോൾ പമ്പ് ഉടമ ടി.വി പ്രശാന്തനുമെതിരെ കുടുംബം സമർപ്പിച്ച ഹർജി പത്തനംതിട്ട സബ് കോടതി ഫയലിൽ സ്വീകരിച്ചു. സംനബർ 11ന് പരിഗണിക്കും. പൊതുസമൂഹത്തിന് മുന്നിൽ നവീനെ കൈക്കൂലിക്കാരനായി ഇവർ തെറ്റായി ചിത്രീകരിച്ചെന്ന് ഹർജിയിൽ കുടുംബം ആരോപിച്ചു. നവീന്റെ മരണശേഷവും അദ്ദേഹത്തെ കൈക്കൂലിക്കാരനെന്ന് ചിത്രീകരിച്ചു. മരണത്തിൽ തുടരന്വേഷണം ആവശ്യപ്പെട്ട് കുടുംബം കണ്ണൂർ ജുഡിഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേട്ട് കോടതിയിൽ നൽകിയ ഹർജി സെഷൻസ് കോടതിയിലേക്ക് മാറ്റിയിരുന്നു. വിചാരണ തീയതി തീരുമാനിച്ചിട്ടില്ല. തലശേരി സെഷൻസ് കോടതിയിലേക്കാണ് ഹർജി മാറ്റിയത്.

​ഹ​ർ​ജി​ക്ക് പി​ന്നാ​ലെ​ ​ ​ പോ​സ്റ്റു​മാ​യി പി.​പി.​ ​ദി​വ്യ

ക​ണ്ണൂ​ർ​:​ ​ന​വീ​ൻ​ ​ബാ​ബു​ ​ആ​ത്മ​ഹ​ത്യാ​ ​കേ​സി​ൽ​ ​കു​ടും​ബം​ ​ന​ഷ്ട​പ​രി​ഹാ​രം​ ​ആ​വ​ശ്യ​പ്പെ​ട്ട് ​ഹ​ർ​ജി​ ​സ​മ​ർ​പ്പി​ച്ച​തി​നു​ ​പി​ന്നാ​ലെ​ ​സോ​ഷ്യ​ൽ​ ​മീ​ഡി​യ​ ​പോ​സ്റ്റു​മാ​യി​ ​ക​ണ്ണൂ​ർ​ ​ജി​ല്ലാ​ ​പ​ഞ്ചാ​യ​ത്ത് ​മു​ൻ​ ​പ്ര​സി​ഡ​ന്റ് ​പി.​പി.​ ​ദി​വ്യ.​ ​അ​ഴി​മ​തി​ക്കെ​തി​രെ​യു​ള്ള​ ​വി​ജി​ല​ൻ​സ് ​ബോ​ധ​വ​ത്ക​ര​ണ​ ​വാ​ര​വു​മാ​യി​ ​ബ​ന്ധ​പ്പെ​ട്ട് ​പ​ങ്കു​വ​ച്ച​ ​വീ​ഡി​യോ​യ്‌​ക്കൊ​പ്പം​:​ ​'​അ​ഴി​മ​തി​ ​അ​വ​കാ​ശ​മാ​ക്കാ​ൻ​ ​ശ്ര​മി​ക്കു​ന്ന​വ​രും​ ​അ​ഴി​മ​തി​ക്കാ​രെ​ ​വി​ശു​ദ്ധ​രാ​ക്കാ​ൻ​ ​അ​ധ്വാ​നി​ക്കു​ന്ന​വ​രും​ ​ഉ​ള്ള​പ്പോ​ൾ​ ​എ​ങ്ങ​നെ​ ​പ്ര​തി​ക​രി​ക്കാ​നാ​ണ്,​ ​ഉ​ദ്യ​മ​ത്തി​ന് ​ആ​ശം​സ​ക​ൾ​'​-​ദി​വ്യ​ ​കു​റി​ച്ചു.​