പി.​എം​ ​ശ്രീ​ ​ സം​ഘ​ ​പ​രി​വാർ അ​ജൻഡ​

Monday 27 October 2025 12:17 AM IST

എ​ല്ലാ​ ​മേ​ഖ​ല​ക​ളി​ലും​ ​സം​ഘ​പ​രി​വാ​ർ​ ​അ​ജൻഡ​ ​പ​ട​ർ​ന്നു​ ​ക​യ​റു​ക​യാ​ണ്.വി​ദ്യാ​ഭ്യാ​സ​ ​മേ​ഖ​ല​യി​ലെ​ ​സം​ഘ​പ​രി​വാ​ർ​ ​അ​ജൻഡയു​ടെ​ ​ഭാ​ഗ​മാ​ണ് ​പി.​എം​ ​ശ്രീ​ ​പ​ദ്ധ​തി. രാ​ജ​വെ​മ്പാ​ല​യും​ ​പൊ​ട്ടാ​സ്യം​ ​സ​യ​നൈ​ഡും​ ​ഒ​ന്നി​ച്ചു​ ​ചേ​ർ​ന്ന​താ​ണ് ​മോ​ദി​യും​ ​അ​മി​ത് ​ഷാ​യും.​ ​ന​രേ​ന്ദ്ര​മോ​ദി​ ​ഭ​ര​ണ​കൂ​ടം​ ​ഇ​ന്ത്യ​യെ​ ​ബാ​ധി​ച്ച​ ​അ​ണു​ബാ​ധ​യാ​ണ്.പി.​എം​ ​ശ്രീ​യി​ൽ​ ​ഒ​പ്പു​ ​വ​യ്ക്കു​ന്ന​ ​സം​സ്ഥാ​ന​ങ്ങ​ൾ​ ​സം​ഘ​പ​രി​വാ​ർ​ ​അ​ജ​ൻഡ ​ന​ട​പ്പി​ലാ​ക്ക​ണം.അ​ത് ​നാ​ടി​നെ​ ​ദു​രി​ത​ത്തി​ലാ​ക്കും.​ ​ -പി.​പ്ര​സാ​ദ് , മ​ന്ത്രി​ ​

കേ​ര​ള​ത്തി​ൽ​ ​ എ​ൻ.​ഇ.​പി ന​ട​പ്പാ​ക്കി​ല്ല​

കേര​ള​ത്തി​ൽ​ ​പി.​എം​ ​ശ്രീ​ ​പ​ദ്ധ​തി​ ​ന​ട​പ്പാ​യാ​ലും​ ​ദേ​ശീ​യ​ ​വി​ദ്യാ​ഭ്യാ​സ​ ​ന​യം​ ​(​എ​ൻ.​ഇ.​പി​)​​​ ​ന​ട​പ്പാ​ക്കി​ല്ല. പി.​എം​ ​ശ്രീ​ ​പോ​ലെ​യാ​യി​രു​ന്നു​ ​പി.​എം​ ​ഉ​ഷ​ ​പാ​ഠ്യ​പ​ദ്ധ​തി​യും.​ ​ഉ​ന്ന​ത​ ​വി​ദ്യാ​ഭ്യാ​സ​ ​മേ​ഖ​ല​യി​ൽ​ ​ന​യ​ങ്ങ​ൾ​ക്കെ​തി​രെ​യും​ ​ഗ​വ​ർ​ണ​റു​ടെ​ ​സ​മീ​പ​ന​ങ്ങ​ൾ​ക്കെ​തി​രെ​യും​ ​വ​ലി​യ​ ​പോ​രാ​ട്ട​ങ്ങ​ൾ​ ​ന​ട​ക്കു​ന്ന​ത്‌​ ​കേ​ര​ള​ത്തി​ലാ​ണ്‌.​ ​കേ​ന്ദ്രം​ ​പ​റ​യു​ന്ന​ത​ല്ല​ ​കേ​ര​ള​ത്തി​ൽ​ ​പ​ഠി​പ്പി​ക്കു​ന്ന​ത്‌.​ ​കേ​ര​ള​ത്തി​ൽ​ ​സ​വ​ർ​ക്ക​റു​ടെ​ ​ച​രി​ത്രം​ ​പ​ഠി​പ്പി​ക്കാ​മെ​ന്ന​ത്‌​ ​കെ.​ ​സു​രേ​ന്ദ്ര​ന്റെ​ ​മോ​ഹം​ ​മാ​ത്ര​മാ​ണ്‌. -ടി.​എം.​ തോ​മ​സ്‌​ ​ഐ​സ​ക്ക്‌ സി.​പി.​എം​ ​കേ​ന്ദ്ര​ക​മ്മി​റ്റി​യം​ഗം​

​മു​ഖ്യ​മ​ന്ത്രി​ ഡീ​ൽ​ ​ വ്യക്തമാക്കണം

പി.​എം​ ​ശ്രീ​ ​പ​ദ്ധ​തി​ക്കു​ ​പി​ന്നി​ൽ​ ​എ​ന്താ​ണ് ​ന​ട​ന്ന​തെ​ന്ന് ​മു​ഖ്യ​മ​ന്ത്രി​ ​വ്യ​ക്ത​മാ​ക്ക​ണ​ം. ​മു​ഖ്യ​മ​ന്ത്രി​ ​ഡ​ൽ​ഹി​യി​ൽ​ ​പ്ര​ധാ​ന​മ​ന്ത്രി​യെ​യും​ ​അ​മി​ത്ഷാ​യെ​യും​ ​ക​ണ്ട​ത് ​പ​ത്താം​ ​തീ​യ​തി.​പി.​എം​ ​ശ്രീ​ ​ഒ​പ്പി​ട്ട​ത് ​പ​തി​നാ​റാം​ ​തീ​യ​തി.​ഡ​ൽ​ഹി​യി​ൽ​ ​എ​ന്ത് ​സം​ഭ​വി​ച്ചെ​ന്നാ​ണ് ​മു​ഖ്യ​മ​ന്ത്രി​ ​പ​റ​യേ​ണ്ട​ത്.22​ന് ​മ​ന്ത്രി​സ​ഭാ​ ​യോ​ഗ​ത്തി​ൽ​ ​സി.​പി.​ഐ​ ​എ​തി​ർ​ത്ത​പ്പോ​ൾ​ ​മു​ഖ്യ​മ​ന്ത്രി​യും​ ​വി​ദ്യാ​ഭ്യാ​സ​ ​മ​ന്ത്രി​യും​ ​മി​ണ്ടാ​തി​രു​ന്നു.​ -വി.​ഡി.​സ​തീ​ശ​ൻ പ്ര​തി​പ​ക്ഷ​ ​നേ​താ​വ് ​