പി.എം ശ്രീയിൽ കേന്ദ്ര വിദ്യാഭ്യാസ സെക്രട്ടറി, സിലബസ് അതേപടി നടപ്പാക്കണ്ട

Monday 27 October 2025 12:26 AM IST

ന്യൂഡൽഹി: പി.എം ശ്രീ പദ്ധതിക്കായി ധാരണാപത്രത്തിൽ ഒപ്പിട്ടതു കൊണ്ട് ദേശീയ വിദ്യാഭ്യാസ നയത്തിലെ സിലബസ് അതേപടി നടപ്പാക്കണമെന്ന് നിർബന്ധമില്ലെന്ന് കേന്ദ്ര സ്‌കൂൾ വിദ്യാഭ്യാസ സെക്രട്ടറി സഞ്ജയ് കുമാർ പറഞ്ഞു. വിദ്യാഭ്യാസം ഭരണഘടനയിലെ കൺകറന്റ് ലിസ്റ്റിൽപ്പെട്ട വിഷയമാണ്. പാഠ്യപദ്ധതിയും പുസ്‌തകവും എങ്ങനെ വേണമെന്ന് തീരുമാനിക്കാൻ സംസ്ഥാനത്തിന് അവകാശമുണ്ട്. രാജ്യവ്യാപകമായി വിദ്യാഭ്യാസത്തിൽ ഏകീകൃത രൂപം വേണമെന്നാണ് കേന്ദ്രസർക്കാരിന്റെ താത്പര്യം. പദ്ധതി നടപ്പാക്കുമെന്ന് 2024 മാർച്ചിൽ കേരളം ഉറപ്പു നൽകിയിരുന്നു. എതിർക്കുന്ന മറ്റു സംസ്ഥാനങ്ങളും കേരളത്തിന്റെ നിലപാടിനെ മാതൃകയാക്കണം. കേരളത്തിലെ രാഷ്ട്രീയ വിവാദങ്ങളിൽ പ്രതികരിക്കാനില്ലെന്നും സഞ്ജയ് കുമാർ വ്യക്തമാക്കി.