വർണക്കൂടാരം ഉദ്ഘാടനം
Monday 27 October 2025 12:26 AM IST
പരവൂർ: പരവൂർ ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ കേരള സർക്കാർ പൊതു വിദ്യാഭ്യാസ വകുപ്പിന്റെ സ്റ്റാർസ് പദ്ധതിയിൽ ഉൾപ്പെടുത്തി പ്രീ പ്രൈമറി വിഭാഗത്തിനായി നിർമ്മിച്ച വർണക്കൂടാരം ജി.എസ്. ജയലാൽ എം.എൽ.എ ഉദ്ഘാടനം ചെയ്തു . നഗരസഭ അദ്ധ്യക്ഷ പി. ശ്രീജ അദ്ധ്യക്ഷത വഹിച്ചു. പി.ടി.എ പ്രസിഡന്റ് നഹാസ്, സജി റാണി, നഗരസഭ വൈസ് ചെയർമാൻ സഫർകയാൽ, വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ വി.അംബിക, പൊതുമരാമത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ജെ. ഷെരീഫ്, വാർഡ് കൗൺസിലർ സനൽലാൽ, പ്രഥമാദ്ധ്യാപിക ശ്രീകല, സീനിയർ സ്റ്റാഫ് അനിൽകുമാർ വർണക്കൂടാരം കോ ഓർഡിനേറ്റർ വിജിഷ തുടങ്ങിയവർ സംസാരിച്ചു.