പ്രതിനിധി സമ്മേളനം
Monday 27 October 2025 12:26 AM IST
തിരൂരങ്ങാടി : ന്യൂനപക്ഷ സമുദായത്തിന്റെ രാഷ്ട്രീയ അവബോധത്തെ വർഗീയമായി ചിത്രീകരിക്കാനുള്ള നീക്കങ്ങൾ അപലപനീയമാണെന്ന് തിരൂരങ്ങാടി മണ്ഡലം വിസ്ഡം ഇസ്ലാമിക് ഓർഗനൈസേഷൻ ചെമ്മാട് ബാങ്ക് ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച മുജാഹിദ് മണ്ഡലം പ്രതിനിധി സമ്മേളനം അഭിപ്രായപ്പെട്ടു. കുടുംബം, സമൂഹം, ധാർമ്മികത എന്ന പ്രമേയത്തിലാണ് മണ്ഡലം പ്രതിനിധി സമ്മേളനം സംഘടിപ്പിച്ചത് സമ്മേളനം വിസ്ഡം യൂത്ത് സംസ്ഥാന സെക്രട്ടറി യു. മുഹമ്മദ് മദനി ഉദ്ഘാടനം ചെയ്തു, പ്രിസീഡിംങ് ഓഫീസർ ഹനീഫ ഓടക്കൽ അദ്ധ്യക്ഷത വഹിച്ചു. യൂത്ത് മലപ്പുറം വെസ്റ്റ് ജോയിന്റ് സെക്രട്ടറി മുഹമ്മദ് റഫീഖ്, സ്റ്റുഡന്റസ് സംസ്ഥാന വൈസ് പ്രസിഡന്റ് പി.ഒ. ഫസീഹ് എന്നിവർ വിവിധ ഘടകങ്ങളിലെ തിരഞ്ഞെടുപ്പ് നിയന്ത്രിച്ചു. പി.ഒഫാറൂഖ് സ്വാഗതം പറഞ്ഞു, ഷബീബ് സ്വലാഹി ഉദ്ബോധനം നടത്തി. സെയ്തലവി കക്കാട് നന്ദി പറഞ്ഞു.