പോക്സോ കേസ് പ്രതി പിടിയിൽ
Monday 27 October 2025 12:27 AM IST
കരുനാഗപ്പള്ള: പോക്സോ കേസിലെ പ്രതി ആലുംകടവ് മരുസൗത്ത് കോയിത്തറ മേക്കതിൽ രാജുവിനെ (52) കരുനാഗപ്പള്ളി പൊലീസ് പിടികൂടി. സ്കൂളിൽ പോയ കുട്ടിയെ കുഴിമന്തി വാങ്ങിക്കൊടുക്കാമെന്ന് പറഞ്ഞു പ്രലോഭിപ്പിച്ച് വീട്ടിൽ കൊണ്ട് പോയി ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു .തുടർന്ന് കുട്ടിയുടെ മാതാപിതാക്കൾ കരുനാഗപ്പള്ളി പൊലീസ് സ്റ്റേഷനിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കേസെടുത്തു പ്രതിയെ പിടികൂടുകയായിരുന്നു. എസ്.ഐമാരായ ഷമീർ, ആഷിഖ്, അമൽ, വേണുഗോപാൽ, എസ്.സി.പിഒ ഹാഷിം, അനിത എന്നിവർ അടങ്ങിയ സംഘം കരുനാഗപ്പള്ളി എസ്.എച്ച്.ഒ വി. ബിജുവിന്റെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്.