സ്ഥിര നിയമനങ്ങൾ മണ്ഡൽ കമ്മിഷന്റെ തത്വം പാലിച്ച് നടത്തണം

Monday 27 October 2025 12:27 AM IST

മലപ്പുറം: നിർമ്മാണ തൊഴിലാളി ക്ഷേമനിധി ബോർഡിനു കീഴിലെ സ്ഥിര നിയമനങ്ങൾ മണ്ഡൽ കമ്മിഷന്റെ തത്വം പാലിച്ച് നടത്തണമെന്ന് ജനത കൺസ്ട്രക്ഷൻ ആൻഡ് ജനറൽ വർക്കേഴ്സ് യൂണിയൻ (എച്ച്.എം.എസ്) ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. പുളിക്കലിൽ ടി.കെ. ബാലകൃഷ്ണൻ നഗറിൽ ആർ.ജെ.ഡി ജില്ലാ പ്രസിഡന്റ് അഡ്വ. എം. ജനാർദ്ദനൻ ഉദ്ഘാടനം ചെയ്തു. സംസ്ഥാന വർക്കിംഗ് പ്രസിഡന്റ് കെ.കെ. കൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി ഒ.പി ശങ്കരൻ 'തൊഴിലാളികളും അവകാശങ്ങളും' എന്ന വിഷയത്തെ അടിസ്ഥാനമാക്കി പ്രഭാഷണം നടത്തി. ആർ.ജെ.ഡി ദേശീയ കൗൺസിൽ അംഗം കെ.നാരായണൻ, അലി പുല്ലിത്തൊടി, എൻ പി മോഹൻ രാജ്, അബ്ദുറഹ്മാൻ മൗലവി, വിജയൻ കൊട്ടാരത്തിൽ, വേണു അഴിഞ്ഞിലം , ഇരുമ്പൻ അബ്ദുറഹ്മാൻ, കെ.ഗോപാലകൃഷ്ണൻ, റസാഖ് കൊഴക്കോട്ടൂർ, ഗിരീശൻ തന്നഞ്ചേരി, എൻജിനിയർ മൊയ്തീൻ കുട്ടി എന്നിവർ സംസാരിച്ചു. പുതിയ ജില്ലാ പ്രസിഡന്റായി എം.കെ. രാമചന്ദ്രനെയും ജനറൽ സെക്രട്ടറി ആയി സെയ്ദ പാണക്കാടനെയും സമ്മേളനം തിരഞ്ഞെടുത്തു.