യുവാവിനെ കൊല്ലാൻ ശ്രമം, പ്രതി പിടിയിൽ

Monday 27 October 2025 12:30 AM IST
സിദ്ധാർത്ഥ്

കരുനാഗപ്പള്ളി: യുവാവിനെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച പ്രതി കുലശേഖരപുരം ആദിനാട് വടക്ക് വാഴപ്പള്ളി തറയിൽ വടക്കതിൽ സിദ്ധാർത്ഥിനെ (22) കരുനാഗപ്പള്ളി പൊലീസ് അറസ്റ്റ് ചെയ്തു. ആദിനാട് സ്വദേശിയായ ജിഷ്ണു, തന്റെ കൂട്ടുകാരന്റെ കയ്യിൽ നിന്ന് പണം കടം വാങ്ങിയത് എന്തിനാണെന്ന് ചോദിച്ചതിന്റെ വൈരാഗ്യത്താൽ പുതിയകാവിന് സമീപത്തേക്ക് ജിഷ്ണുവിനെ വിളിച്ചുവരുത്തി കുത്തി പരിക്കേൽപ്പിക്കുകയായിരുന്നു. ജിഷ്ണു കരുനാഗപ്പള്ളിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവത്തിന് ശേഷം രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ പൊലീസ് പിടികൂടുകയായിരുന്നു.എസ്.എച്ച്.ഒ വി. ബിജുവിന്റെ നേതൃത്വത്തിൽ എസ്.ഐമാരായ ഷമീർ, ആഷിഖ്, സന്തോഷ്, വേണുഗോപാൽ, എസ്.സി.പി.ഒ ഹാഷിം ,അനിത എന്നിവർ അടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.