കൺവെൻഷൻ നടന്നു

Monday 27 October 2025 12:30 AM IST

മലപ്പുറം: ആൾ കേരള ടൈലേഴ്സ് അസോസിയേഷൻ ഇരിമ്പിളിയം യൂണിറ്റ് കൺവെൻഷൻ ഇരിമ്പിളിയം എ.എം.യു.പി സ്‌കൂളിൽ എ.കെ.ടി.എ ജില്ലാ സെക്രട്ടറി പി.ഡി സണ്ണി ഉദ്ഘാടനം ചെയ്തു. കെ. മോഹൻ ദാസ് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ ജോയിന്റ് സെക്രട്ടറി എം. സുമതി സംഘടന റിപ്പോർട്ട് അവതരിപ്പിച്ചു. ഏരിയ സെക്രട്ടറി കെ.പ്രേമദാസ്, ഏരിയ പ്രസിഡന്റ് പി.ഒ. മൊയ്തീൻകുട്ടി, ജോയിന്റ് സെക്രട്ടറി കെ.പി അലവിക്കുട്ടി, ടി.കെ. സുധാകരൻ, എം.കെ വിശ്വനാഥൻ, യൂണിറ്റ് സെക്രട്ടറി പി. മൻസൂർ, എം.പ്രസാദ്, എ. ധന്യ, വി.കെ. ഹൈമം, വി.ടി ജിജി, കെ.വി. വാസു ,ടി.പി. രാജലക്ഷ്മി, പി. ഉമ്മു ഹബീബ , ടി.സ്മിജു, പി. പ്രിയ,എന്നിവർ സംസാരിച്ചു. തയ്യൽ തൊഴിലാളികൾക്ക് മിനിമം പെൻഷൻ 5000 രൂപ ആക്കുക പ്രസവ ധന സഹായം കുടിശികവിതരണം ചെയ്യുക എന്നീ ആവശ്യങ്ങൾ സമ്മേളനം ഉന്നയിച്ചു.