ബിവറേജസ് ഔട്ട്ലെറ്റിൽ വിജി. റെയ്ഡ്: പണം പിടിച്ചെടുത്തു

Monday 27 October 2025 12:34 AM IST

പത്തനംതിട്ട: ബിവറേജസ് കോർപ്പറേഷൻ കൊടുമൺ ഔട്ട്ലെറ്റിൽ ശനിയാഴ്ച നടന്ന വിജിലൻസ് പരിശോധനയിൽ കണക്കിൽപ്പെടാത്ത തുക കണ്ടെത്തി. കുറഞ്ഞ മദ്യം കൂടിയ വിലയ്ക്ക് നൽകിയെന്നും തെളിഞ്ഞു. മദ്യം നൽകിയ ശേഷം ബില്ല് നൽകിയിട്ടില്ലെന്നും സ്റ്റോക്കിൽ വ്യത്യാസം വന്നതായും കണ്ടെത്തി. ചിലർക്ക് അളവിൽ കൂടുതൽ മദ്യം നൽകുന്നു, വില കൂട്ടി മദ്യം വിൽക്കുന്നു, ബിൽ ഇല്ലാതെ മദ്യം വിൽക്കുന്നു തുടങ്ങിയ പരാതികളെ തുടർന്നായിരുന്നു പരിശോധന.