യൂത്ത് കോൺഗ്രസ് സംസ്ഥാന ഭാരവാഹികൾ ഇന്ന് ചുമതലയേൽക്കും
Monday 27 October 2025 12:35 AM IST
തിരുവനന്തപുരം: യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ഒ.ജെ.ജനീഷും വർക്കിംഗ് പ്രസിഡന്റ് ബിനു ചുള്ളിയിലും ഇന്ന് ചുമതലയേൽക്കും. കെ.പി.സി.സി ആസ്ഥാനത്ത് രാവിലെ 11 ന് നടക്കുന്ന ചടങ്ങിൽ കെ.പി.സി.സി പ്രസിഡന്റ് സണ്ണിജോസഫ് എം.എൽ.എയും യൂത്ത് കോൺഗ്രസ് ദേശീയ പ്രസിഡന്റ് ഉദയ് ഭാനു ചിബും കെ.പി.സി.സി ഭാരവാഹികളും പങ്കെടുക്കും. പാർട്ടി നടപടിക്ക് വിധേയനായതിനാൽ മുൻ സംസ്ഥാന അദ്ധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിൽ ചടങ്ങിനെത്തില്ല. എൻ.കെ.പ്രേമചന്ദ്രൻ എം.പിയുടെ നേതൃത്വത്തിൽ കൊല്ലത്ത് കോർപ്പറേഷനിലെ അഴിമതിക്കെതിരെ നടക്കുന്ന ജാഥയിലും മറ്റു ചില പരിപാടികളിലും പങ്കെടുക്കേണ്ടതിനാൽ പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ പരിപാടിക്ക് എത്തില്ല.