ഡെമോക്രാറ്റിക് ഫോറം സെമിനാർ
കൊല്ലം: 'ഹനിക്കപ്പെടുന്ന മാദ്ധ്യമ സ്വാതന്ത്ര്യം' എന്ന വിഷയത്തിൽ ഡെമോക്രാറ്റിക് ഫോറം സെമിനാർ സംഘടിപ്പിച്ചു. സംസ്ഥാന പ്രസിഡന്റ് കെ.പി. ജോർജ് മുണ്ടയ്ക്കൽ മുഖ്യ പ്രഭാഷണം നടത്തി.മലയാള മനോരമ സീനിയർ സ്പെഷ്യൽ കറസ്പോണ്ടന്റ് ജയചന്ദ്രൻ ഇലങ്കത്ത് അദ്ധ്യക്ഷനായി. എൻ.കെ. പ്രേമചന്ദ്രൻ എം.പി വിശിഷ്ടാതിഥിയായി. മാതൃഭൂമി സീനിയർ റിപ്പോർട്ടർ ജി. ജ്യോതിലാൽ വിഷയം അവതരിപ്പിച്ചു.കൊല്ലം പ്രസ് ക്ലബ് സെക്രട്ടറി സനൽ ഡി.പ്രേം, മാദ്ധ്യമം ബ്യൂറോ ചീഫ് എം. ഷറഫുള്ള ഖാൻ, കേരളകൗമുദി സീനിയർ റിപ്പോർട്ടർ കെ.എസ്. ജയമോഹൻ എന്നിവർ സംസാരിച്ചു. ആർതർ ലോറൻസ് ദേശീയോദ്ഗ്രഥന പ്രതിജ്ഞ ചൊല്ലി. കണ്ടച്ചിറ യേശുദാസ് സ്വാഗതവും നാസർ ചക്കാലയിൽ നന്ദിയും പറഞ്ഞു.