കമ്യൂണിസ്റ്റുകാരുടെ പോരാട്ടം ചരിത്രപാഠം ഉൾക്കൊണ്ട്: കൗർ
Monday 27 October 2025 12:40 AM IST
കോഴിക്കോട്: കേന്ദ്ര സർക്കാരിന്റെ പുതിയ വിദ്യാഭ്യാസ നയത്തിനും സാമ്പത്തിക നയങ്ങൾക്കുമെതിരെ കമ്യൂണിസ്റ്റുകാർ പോരാട്ടം നടത്തുന്നത് ചരിത്രത്തിൽ നിന്ന് പാഠമുൾക്കൊണ്ടാണെന്ന് സി.പി.ഐ ദേശീയ സെക്രട്ടറി അമർജിത്ത് കൗർ പറഞ്ഞു.
കേന്ദ്ര ഫാസിസ്റ്റ് ഭരണകൂടത്തിന്റെ ചതിക്കുഴികളെ കമ്മ്യൂണിസ്റ്റുകാർ കരുതിയിരിക്കണം. അദാനിക്കും അംബാനിക്കും കുത്തക മുതലാളിത്തത്തിനുമെതിരായ പോരാട്ടം ചരിത്രത്തിൽ നിന്നുള്ള തിരിച്ചറിവിന്റെ അടിസ്ഥാനത്തിലാണെന്നും അവർ പറഞ്ഞു. സി.പി.ഐ ശതാബ്ദി ആഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിച്ച 'ശതാബ്ദി സംഗമം' കോഴിക്കോട് മുതലക്കുളം മൈതാനിയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു കൗർ.