പോൾരാജ് ആൻഡ് കമ്പനിയുടെ ജീവകാരുണ്യ പ്രവർത്തനങ്ങൾ മാതൃക -മന്ത്രി ജി.ആർ.അനിൽ

Monday 27 October 2025 12:47 AM IST

പാറശാല: പോൾരാജ് ആൻഡ് കമ്പനിയുടെ ജീവകാരുണ്യ പ്രവർത്തനങ്ങൾ സമൂഹത്തിനാകെ മാതൃകയാണെന്നും ഇത്തരം പ്രവർത്തനങ്ങൾ ഒരു സർക്കാരിന് പോലും നടപ്പാക്കാൻ കഴിയാത്തതാണെന്നും സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി ജി.ആർ.അനിൽ പറഞ്ഞു. ഊരമ്പ് കേന്ദ്രമായി പ്രവർത്തിക്കുന്ന പോൾരാജ് ആൻഡ് കമ്പനിയുടെ സുവർണ ജൂബിലിയാഘോഷങ്ങൾ ഉദ്‌ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. ഉച്ചക്കട എസ്.ടി.സി ഹാളിൽ നടന്ന സമ്മേളനത്തിൽ പോൾരാജ് ആൻഡ് കമ്പനിയുടെ മാനേജിംഗ് ഡയറക്ടർ എ.പോൾരാജ് അദ്ധ്യക്ഷത വഹിച്ചു. സുവർണ്ണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച കുടുംബസംഗമവും വിവിധ ജീവകാരുണ്യപദ്ധതികളുടെ സഹായധന വിതരണവും ചടങ്ങിൽ അനുഗ്രഹ പ്രഭാഷണം നടത്തിയ പാറശാല രൂപത ബിഷപ്പ് തോമസ് മാർ യൗസേബിയോസ് നിർവഹിച്ചു. കെ.അൻസലൻ എം.എൽ.എ മുഖ്യപ്രഭാഷണം നടത്തി.പാറശാല രൂപത വികാരി ജനറൽ ഫാ.ജോസ് കോണത്തുവിള, ഈ.ഡി.ഡെപ്യുട്ടി ഡയറക്ടർ സിമി.എസ്, ബാലാവകാശ കമ്മിഷൻ അംഗം ഡോ.വിത്സൺ.എഫ്, ഫാത്തിമ ഗ്രൂപ്പ് ഓഫ്‌ കമ്പനീസ് എം.ടി.വർഗീസ്, വ്യാപാരി വയസായി ഏകോപന സമിതി ജില്ലാ പ്രസിഡന്റ് ധനുഷ് ചന്ദ്രൻ, ചേംബർ ഓഫ്‌ കൊമേഴ്‌സ് പ്രസിഡൻറ് എസ്.എൻ.രഘുചന്ദ്രൻ നായർ, ഗ്രൈൻ മെർച്ചന്റ് അസോസിയേഷൻ സെക്രട്ടറി ബി.വിജയകുമാർ തുടങ്ങിയവർ സംസാരിച്ചു. പോൾരാജ് ആൻഡ് കമ്പനിയുടെ ജനറൽ മാനേജർ ലൂയിസ് എം.പി സ്വാഗതവും പി.ആർ.ഒ സിന്ധുകുമാർ എം നന്ദിയും പറഞ്ഞു. പരിപാടിയുടെ ഭാഗമായി കമ്പനി നടപ്പാക്കുന്ന വിവിധ സഹായ പദ്ധതികളുടെ ധനസഹായ വിതരണവും നടന്നു.