ജില്ലാതല ശാസ്ത്ര നാടക മത്സരം
Monday 27 October 2025 1:02 AM IST
കരുനാഗപ്പള്ളി: ജില്ലാതല ശാസ്ത്ര നാടക മത്സരത്തിന് അയണിവേലി കുളങ്ങര ജോൺ എഫ് കെന്നഡി മെമ്മോറിയൽ വി എച്ച് എസ് എസിൽ ഇന്ന് തുടക്കം കുറിക്കും. കരുനാഗപ്പള്ളി ഉപജില്ല വിദ്യാഭ്യാസ ഓഫീസർ ആർ. അജയകുമാർ ഉദ്ഘാടനം ചെയ്യും. പി.ടി.എ.പ്രസിഡന്റ് താഹിർ മുഹമ്മദ് അധ്യക്ഷത വഹിക്കും. സ്കൂൾ മാനേജർ മായാ ശ്രീകുമാർ മുഖ്യപ്രഭാഷണം നടത്തും.സയൻസ് ക്ലബ് ജില്ലാ സെക്രട്ടറി കിരണ കുമാർ, വാർഡ് കൗൺസിലർ സുഷ അലക്സ്, പ്രിൻസിപ്പാൾ എം.എസ്. ഷിബു, പ്രധാന അധ്യാപിക എം.എസ്. മീര, മാതൃ സമിതി പ്രസിഡന്റ് ശ്രീലക്ഷ്മി എന്നിവർ സംസാരിക്കും. ജില്ലയിലെ 12 ഉപജില്ലകളിൽ നിന്നും വിജയിച്ച ടീമുകളാണ് മത്സരത്തിൽ പങ്കെടുക്കുന്നത്.