എം സി റോഡിൽ വളവ് തിരിയുന്നതിനിടെ ടൂറിസ്റ്റ് ബസ് മറിഞ്ഞു, ഒരു മരണം
Monday 27 October 2025 7:46 AM IST
കോട്ടയം: എംസി റോഡിൽ വാഹനാപകടത്തിൽ ഒരു മരണം. കോട്ടയം കുറവിലങ്ങാട് ചീങ്കല്ലയിൽ പള്ളിക്ക് സമീപമാണ് സംഭവം. തിരുവനന്തപുരത്ത് നിന്നും ഇരിട്ടിയിലേക്ക് പോകുകയായിരുന്ന ബസ് നിയന്ത്രണംവിട്ട് മറിഞ്ഞാണ് അപകടം. കണ്ണൂർ ഇരിട്ടി സ്വദേശി സിന്ധു (45) ആണ് മരിച്ചത്.
ഇന്ന് പുലർച്ചെ രണ്ട് മണിയോടെയാണ് സംഭവമുണ്ടായത്. ഇരിട്ടി സ്വദേശികളാണ് ബസിലുണ്ടായിരുന്നത്. ചീങ്കല്ലയിൽ പള്ളിക്ക് സമീപത്തെ വളവ് തിരിയവെ നിയന്ത്രണം വിട്ട് ബസ് മറിയുകയായിരുന്നു. 49 യാത്രക്കാരാണ് ആകെ ഉണ്ടായിരുന്നത്. ഇവരിൽ 18 പേർക്ക് പരിക്കേറ്റു. പരിക്കേറ്റവരെ കോട്ടയം മെഡിക്കൽ കോളേജിലും അടുത്തുള്ള സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. അപകടത്തിലേക്ക് നയിച്ച കാരണത്തെക്കുറിച്ച് വ്യക്തത വന്നിട്ടില്ല. ഇക്കാര്യം അന്വേഷിക്കുകയാണെന്നാണ് വിവരം.