ഗ്രീൻ ഹെൽത്ത് ഉച്ചകോടി
Monday 27 October 2025 3:43 PM IST
കൊച്ചി: റോട്ടറി ഡിസ്ട്രിക്‌ട് 3205 കൊച്ചിൻ സെൻട്രൽ സംഘടിപ്പിച്ച ഗ്രീൻ ഹെൽത്ത് സമ്മേളനവും പ്രദർശനവും എം.എൽ.എമാരായ ഉമ തോമസ്, കെ.എൻ. ഉണ്ണിക്കൃഷ്ണൻ, റോട്ടറി ഡിസ്ട്രിക്ട് ഗവർണർ ഡോ.ജി.എൻ. രമേശ് എന്നിവർ ചേർന്ന് ഉദ്ഘാടനം ചെയ്‌തു. റോട്ടറി ഡിസ്ട്രിക്‌ട് 3205 കൊച്ചിൻ സെൻട്രൽ പ്രസിഡന്റ് ജോസഫ് അലക്‌സ് അദ്ധ്യക്ഷത വഹിച്ചു. ഡോ. ഉഷി വിസ്ഡം വർക്ക്‌സ് ചീഫ് കോച്ചും സി.ഇ.ഒയുമായ പ്രൊഫ. ഡോ. ഉഷി മോഹൻദാസ് മുഖ്യപ്രഭാഷണം നടത്തി. ഡോ.കെ. രമേഷ് കുമാർ, ഡോ. എ. ശ്രീകുമാർ, ചലച്ചിത്രതാരം സീമ ജി. നായർ, രാജ്മോഹൻ നായർ, ബാബു ജോസഫ്, നിയുക്ത ഗവർണർ ജയശങ്കർ എന്നിവർ പ്രസംഗിച്ചു.