കേരള ടീമിലേക്ക് എസ്. ആദിത്യൻ
Monday 27 October 2025 5:49 PM IST
വൈപ്പിൻ : ഗോവയിൽ നടക്കുന്ന 35-ാമത് സീനിയർ സെപ്താക്രോ ചാമ്പ്യൻഷിപ്പിലേക്കുള്ള കേരള ടീമിലേക്ക് നായരമ്പലം സ്വദേശി എസ്. ആദിത്യൻ തിരഞ്ഞെടുക്കപ്പെട്ടു. എറണാകുളം ജില്ലയിൽ നിന്ന് ഇത്തവണ സംസ്ഥാന ടീമിലെത്തിയ ഏക കളിക്കാരനാണ്. എടവനക്കാട് എസ്.ഡി.പി.വൈ കെ.പി.എം ഹൈസ്‌കൂളിലെ സെപ്താക്രോ അക്കാഡമിയിൽ ഏഴു വർഷമായി പരിശീലനം നടത്തിക്കൊണ്ടിരിക്കുകയാണ്. നായരമ്പലം തയ്യെഴുത്ത് കൊല്ലംപറമ്പിൽ സന്തോഷ്‌കുമാർ, ജോബിമോൾ ദമ്പതികളുടെ മകനാണ്. കളിയുടെ മികവിൽ 60 മാർക്ക് വരെ കുട്ടികൾക്ക് ഗ്രേസ് മാർക്ക് ലഭിക്കാറുണ്ടെന്ന് പരിശീലകനും കായിക അദ്ധ്യാപകനുമായ ജോസഫ് ആൻഡ്രൂസ് പറഞ്ഞു.