പ്രതിഷേധ കൂട്ടായ്മ നവംബർ ഒന്നിന്

Monday 27 October 2025 6:11 PM IST

കൊച്ചി: തെരുവ് നായ ആക്രമണത്തിന് ഇരയായവരുടെ സംഗമവും പ്രതിഷേധ കൂട്ടായ്മയും കേരളപ്പിറവി ദിനമായ നവംബർ ഒന്നിന് എറണാകുളം വഞ്ചി സ്ക്വയറിൽ രാവിലെ 11 ന് സംഘടിപ്പിക്കുന്നു. ജനസേവ തെരുവുനായ വിമുക്ത കേരള സംഘത്തിന്റെ

ആഭിമുഖ്യത്തിൽ നടക്കുന്ന പട്ടികടിക്കിരയായവരുടെ സംഗമം പേവിഷബാധ മൂലം മരിച്ച നിയാ മോളുടെ മാതാവ് എൻ. ഹബീറ ഉദ്ഘാടനം ചെയ്യും. ഡോ.ടോണി ഫെർണാണ്ടസ്, തെരുവ് നായ വിമുക്ത കേരളസംഘം സംസ്ഥാന ചെയർമാൻ ജോസ് മാവേലി, ജനസേവ ശിശുഭവൻ പ്രസിഡൻ്റ് അഡ്വ. ചാർളി പോൾ,എറണാകുളം പ്രസ് ക്ലബ് സെക്രട്ടറി ഷജിൽ കുമാർ എന്നിവർ പ്രസംഗിക്കും.