നാളെ പ്രാദേശിക അവധി, ഉത്തരവിട്ട് തൃശൂർ വിദ്യാഭ്യാസ ഉപഡയറക്ടർ, മുഴുവൻ വിദ്യാലയങ്ങൾക്കും ബാധകം

Monday 27 October 2025 6:48 PM IST

തൃശൂർ: പുത്തൂർ ഗ്രാമ പഞ്ചായത്ത് പരിധിയിലെ വിദ്യാലയങ്ങൾക്ക് ഒക്ടോബർ 28ന് ( നാളെ )​ അവധിയായിരിക്കുമെന്ന് തൃശൂർ വിദ്യാഭ്യാസ ഉപഡയറക്ടർ അറിയിച്ചു. പുത്തൂർ സുവോളജിക്കൽ പാ‌ർക്ക് ഉദ്ഘാടനത്തോട് അനുബന്ധിച്ചുള്ള ഗതാഗത നിയന്ത്രണവും ജനത്തിരക്കും പ്രമാണിച്ചാണ് അവധി പ്രഖ്യാപിച്ചത്. ഗ്രാമ പഞ്ചായത്ത് പരിധിയിലെ അങ്കണവാടി ഉൾപ്പെടെയുള്ള മുഴുവൻ വിദ്യാലയങ്ങൾക്കും നാളത്തെ അവധി ബാധകമാണെന്ന് ഉപ ഡയറക്ടർ അറിയിച്ചു.