കാപ്പ ചുമത്തി ജയിലിൽ അടച്ചു
Monday 27 October 2025 6:51 PM IST
കാക്കനാട്: തേവക്കൽ പൊന്നംകുടം ക്ഷേത്രത്തിന്റെ ഓഫീസിൽ നിന്ന് 10000 രൂപയും വിളക്കുകളും മോഷ്ടിച്ച കേസിലെ പ്രതിയെ തൃക്കാക്കര പൊലീസ് പിടികൂടി.ഞാറക്കൽ സ്വദേശി സോമരാജനെയാണ് (45) തൃക്കാക്കര പൊലീസ് ഇൻസ്പെക്ടർ എ.കെ. സുധീറിന്റെ നേതൃത്വത്തിൽ എടത്തലയിൽ നിന്ന് ഇന്നലെ പിടികൂടിയത്. രണ്ടു മാസങ്ങൾക്കു മുമ്പ് കാക്കനാട് എൻ.ജി.ഒ.ക്വാർട്ടേഴ്സ് ജംഗ്ഷനിൽ വച്ച് വൃദ്ധയുടെ മാല പൊട്ടിച്ച കേസിൽ ഇയാളെ തൃക്കാക്കര പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ജാമ്യത്തിൽ ഇറങ്ങിയ സമയത്താണ് വീണ്ടും ഈ മോഷണം നടത്തിയത്.നിരവധി മോഷണക്കേസുകളിൽ പ്രതിണ്. കോടതിയിൽ ഹാജരാക്കി കാപ്പ കുറ്റം ചുമത്തി വിയ്യൂർ ജയിലിൽ അടച്ചു.