വയലാർ- ചെറുകാട് അനുസ്മരണം
Tuesday 28 October 2025 12:02 AM IST
കോഴിക്കോട്: കെ.എസ്.ടി.എ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വയലാർ- ചെറുകാട് അനുസ്മരണവും ഗാനസന്ധ്യയും കോഴിക്കോട് മെഡിക്കൽ കോളേജ് ക്യാമ്പസ് ഹയർസെക്കൻഡറി സ്കൂളിൽ സംഘടിപ്പിച്ചു. ജില്ലാ ലൈബ്രറി കൗൺസിൽ പ്രസിഡന്റ് കെ.എം രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് എൻ സന്തോഷ് കുമാർ അദ്ധ്യക്ഷത വഹിച്ചു. അദ്ധ്യാപകർ ചേർന്നൊരുക്കിയ വയലാറിന്റെ ഗാനങ്ങൾ കോർത്തിണക്കിയ ഗാന സന്ധ്യ പുതിയ അനുഭവമായി മാറി. സംസ്ഥാന വൈസ് പ്രസിഡന്റ് പി.എസ് സ്മിജ, സംസ്ഥാന കമ്മിറ്റി അംഗം കെ. എൻ സജീഷ് നാരായണൻ, ജില്ലാ വൈസ് പ്രസിഡന്റ് ഷീജ എം എന്നിവർ പ്രസംഗിച്ചു. ജില്ലാ സെക്രട്ടറി ആർ.എം രാജൻ സ്വാഗതവും ജോ. സെക്രട്ടറി ടി ഗിരീഷ് കുമാർ നന്ദിയും പറഞ്ഞു.