വഴിയോര വിശ്രമ കേന്ദ്രം ഉദ്ഘാടനം ചെയ്തു

Tuesday 28 October 2025 12:02 AM IST
'

കൊയിലാണ്ടി: കൊയിലാണ്ടി നഗരസഭ വഴിയോര വിശ്രമ കേന്ദ്രവും യു.കെ.ഡി അടിയോടി സ്മാരക സാംസ്കാരിക കേന്ദ്രവും വനം മന്ത്രി എ. കെ ശശീന്ദ്രൻ ഉദ്ഘാടനം ചെയ്തു .നഗരസഭ ചെയർപേഴ്സൺ സുധ കിഴക്കേപ്പാട്ട് അദ്ധ്യക്ഷത വഹിച്ചു.പൊതുമരാമത്ത് അസി. എൻജിനീയർ ശിവപ്രസാദ് റിപ്പോർട്ട് അവതരിപ്പിച്ചു . സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻമാരായ കെ.എ. ഇന്ദിര , കെ.ഷിജു, ഇകെ. അജിത്ത് പ്രജില.സി, നിജില പറവക്കൊടി , രത്നവല്ലി , വത്സരാജ് കേളോത്ത്, ചോയിക്കുട്ടി, വാർഡ് കൗൺസിലർ വി.എം സിറാജ് എന്നിവർ പ്രസംഗിച്ചു. നഗരസഭ വൈസ് ചെയർമാൻ അഡ്വ.കെ സത്യൻ സ്വാഗതവും ശ്രീജേഷ് നന്ദിയും പറഞ്ഞു. അങ്കണവാടി കുട്ടികളും കുടുംബശ്രീ അംഗങ്ങളും അവതരിപ്പിച്ച കലാപരിപാടികളും അരങ്ങേറി.