വനിത വ്യവസായ കേന്ദ്രം ഉദ്ഘാടനം

Tuesday 28 October 2025 12:08 AM IST
പട്ടികജാതി വനിത വ്യവസായ കേന്ദ്രം ജില്ലാപഞ്ചായത്ത് പ്രസിഡന്റ് ഷിജ ശശി ഉദ്ഘാടനം ചെയ്യുന്നു

കൊയിലാണ്ടി: ജില്ലാ പഞ്ചായത്ത് മൂടാടി ഗ്രാമപഞ്ചായത്തിലെ വലിയമലയിൽ നിർമ്മിച്ച പട്ടികജാതി വനിത വ്യവസായ കേന്ദ്രം ജില്ലാപഞ്ചായത്ത് പ്രസിഡന്റ് ഷിജ ശശി ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് സി.കെ. ശ്രീകുമാർ അദ്ധ്യക്ഷത വഹിച്ചു. സ്ഥിരംസമിതി അദ്ധ്യക്ഷരായ കെ.ജീവനന്ദൻ, എം.പി. അഖില , എം.കെ. മോഹനൻ. ടി.കെ. ഭാസ്കരൻ, മെമ്പർമാരായ ലത കെ.പി, സുനിത സി.എം, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷീജപട്ടേരി, കെ സത്യൻ. എൻ.വി. എം.സത്യൻ, കെ.എം കുഞ്ഞി കണാരൻ, കെ.പി.മോഹനൻ എന്നിവർ പ്രസംഗിച്ചു. ജില്ലാപഞ്ചായത്തംഗം എം.പി ശിവാനന്ദൻ സ്വാഗതവും കെ. സുകു നന്ദിയും പറഞ്ഞു

ജില്ലാപഞ്ചായത്തിന്റെ പട്ടികജാതി വികസന ഫണ്ടിൽ നിന്ന് 1.5 കോടി രൂപ ചെലവിൽ മൂടാടി ഗ്രാമപഞ്ചായത്ത് വിട്ട് നൽകിയ 25 സെന്റ് സ്ഥലത്താണ് കേന്ദ്രം നിർമ്മിച്ചത്.