ഗൈനക്കോളജി ബ്ലോക്ക് ഉദ്ഘാടനം
Tuesday 28 October 2025 12:02 AM IST
ഫറോക്ക്: ഫറോക്ക് ചന്ത താലൂക്ക് ആശുപത്രിയിൽ പൊയിൽതൊടി കുഞ്ഞാമു സാഹിബ് മെമ്മോറിയൽ ഗൈനക്കോളജി ബ്ലോക്ക് ഫറോക്ക് നഗരസഭ ചെയർമാൻ എൻ.സി അബ്ദുൽ റസാഖ് ഉദ്ഘാടനം ചെയ്തു. മരാമത്ത് ചെയർപേഴ്സൺ ഇ.കെ താഹിറ അദ്ധ്യക്ഷത വഹിച്ചു. വൈസ് ചെയർമാൻ കെ.റീജ മുഖ്യാതിഥിയായി. സ്ഥിരംസമിതി അദ്ധ്യക്ഷന്മാരായ കെ.വി. അഷറഫ് , കെ.കുമാരൻ ,പി. ബൽകീസ് , എം. മൊയ്തീൻ കോയ, ഷാജി പറശ്ശേരി, പ്രേമാനന്ദൻ . വി. മുഹമ്മദ് ഹസൻ, പൊയിൽതൊടി സുബൈർ, പി.ബഷീർ, മധു ഫറോക്ക്, കെ അബ്ദുറഹ്മാൻ,ഡോ. ഷബീർ അലി ,ഡോ.ഹിദ തുടങ്ങിയവർ പ്രസംഗിച്ചു .