കർഷകരുടെ അപേക്ഷ ക്ഷണിച്ചു
Tuesday 28 October 2025 12:49 AM IST
തിരുവല്ല : ഇരവിപേരൂർ ഗ്രാമപഞ്ചായത്തിലെ കൃഷിഭവൻ മുഖേന നടപ്പാക്കുന്ന വിവിധ പദ്ധതികൾക്ക് കർഷകരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. തെങ്ങിന്റെ മണ്ട വൃത്തിയാക്കി മരുന്ന് തളിക്കൽ (10 തെങ്ങുകൾക്ക് 50 രൂപ ഗുണഭോക്തൃവിഹിതം), ഡ്രിപ്പ് ഇറിഗേഷൻ, ഷേഡ് നെറ്റ്, പോളിഹൗസ്, ഹൈഡ്രോപോണിക്സ്, പ്ലാസ്റ്റിക് മൾച്ചിംഗ്, റംബുട്ടാൻ, അവക്കാഡോ, ഡ്രാഗൺഫ്രൂട്ട്, പ്ലാവ്, മാവ് എന്നിവയുടെ പുതിയ തോട്ടങ്ങൾ ആരംഭിക്കാൻ, ഫാം പ്ലാൻ പദ്ധതി സഹായം. എന്നിവയ്ക്കായി അപേക്ഷിക്കാം. കരം അടച്ച രസീത്, ആധാർ, ബാങ്ക് പാസ്ബുക്ക് എന്നിവയുടെ പകർപ്പുമായി കൃഷിഭവനിലെത്തി അപേക്ഷ സമർപ്പിക്കണം.