ഭിന്നശേഷി കലോത്സവം
Tuesday 28 October 2025 12:02 AM IST
പത്തനംതിട്ട : ഭിന്നശേഷി കുട്ടികളെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് എത്തിക്കുന്നതിനും അവരുടെ കഴിവുകൾ പ്രോത്സാഹിപ്പിക്കുന്നതിനും ഇലന്തൂർ ബ്ലോക്ക് പഞ്ചായത്ത് ഉണർവ് ഭിന്നശേഷി കലോത്സവം സംഘടിപ്പിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജെ.ഇന്ദിരാദേവി ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് വൈസ് പ്രസിഡന്റ് കെ.ആർ.അനീഷ അദ്ധ്യക്ഷത വഹിച്ചു. ഇലന്തൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജയശ്രീ മനോജ്, മല്ലപ്പുഴശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മിനി ജിജു ജോസഫ്, വികസന സ്ഥിരംസമിതി ചെയർപേഴ്‌സൺ ആതിര ജയൻ, ചെന്നീർക്കര ഡിവിഷൻ അംഗം അഭിലാഷ് വിശ്വനാഥ്, മല്ലപ്പുഴശ്ശേരി ഡിവിഷൻ അംഗം ജിജി ചെറിയാൻ മാത്യു, ചെറുകോൽ ഡിവിഷൻ അംഗം പി.വി.അന്നമ്മ, ഓമല്ലൂർ ഡിവിഷൻ അംഗം വി.ജി ശ്രീവിദ്യ, ശിശുവികസന പദ്ധതി ഓഫീസർ സി.ഡി.സൂസമ്മ എന്നിവർ പങ്കെടുത്തു.