ഹിന്ദി അദ്ധ്യാപക കോഴ്‌സ്
Tuesday 28 October 2025 12:03 AM IST
പത്തനംതിട്ട : കേരള സർക്കാരിന്റെ ഹിന്ദി അദ്ധ്യാപക ട്രെയിനിംഗ് യോഗ്യ തയായ രണ്ട് വർഷത്തെ റഗുലർ ഹിന്ദി ഡിപ്ലോമ ഇൻ എലിമെന്ററി എഡ്യൂക്കേഷൻ കോഴ്‌സ് 2025 - 27 ബാച്ചിൽ സീറ്റുകൾ ഒഴിവുണ്ട്. 50 ശതമാനം മാർക്കോടെ രണ്ടാം ഭാഷ ഹിന്ദിയിലുള്ള പ്ലസ് ടു, ഡിഗ്രി, എം.എ വിജയിച്ചവർക്ക് അപേക്ഷിക്കാം. 17നും 35നും ഇടക്ക് പ്രായപരിധി ബാധകമാണ്. ഒക്ടോബർ 31ന് 11 മണിക്ക് നടക്കുന്ന സ്‌പോട്ട് അഡ്മിഷനിൽ ഒർജിനൽ സർട്ടിഫിക്കറ്റുമായി അടൂർ ഭാരത് ഹിന്ദി പ്രചാര കേന്ദ്രത്തിൽ എത്തണം. കൂടുതൽ വിവരങ്ങൾക്ക് ഫോൺ : 8547126028, 04734296496.