കണ്ടൻകുമാരൻ അനുസ്മരണം
Tuesday 28 October 2025 12:06 AM IST
പന്തളം: സാംബവ മഹാസഭ പന്തളം യൂണിയന്റെ നേതൃത്വത്തിൽ സമുദായാചാര്യൻ കണ്ടൻകുമാരന്റെ 162ാമത് ജയന്തിദിനാഘോഷം സംഘടിപ്പിച്ചു. സഭ സംസ്ഥാന സെക്രട്ടറി രാജേന്ദ്രപ്രസാദ് ഉദ്ഘാടനം ചെയ്തു. യൂണിയൻ പ്രസിഡന്റ് പി.കെ.ഗോപാലകൃഷ്ണൻ അദ്ധ്യക്ഷതവഹിച്ചു. സംസ്ഥാന എക്‌സിക്യുട്ടീവ് അംഗം കെ.എൻ.പ്രദീപ് കുമാർ ജന്മദിന സന്ദേശം നൽകി. യൂണിയൻ സെക്രട്ടറി പ്രജീഷ് കുമാർ, മുൻ ഡയറക്ടർ ബോർഡംഗം എം.കെ.സത്യൻ, വനിതാസമാജം സംസ്ഥാന കമ്മിറ്റിയംഗം ശ്രീജ പ്രസന്നൻ, യൂണിയൻ പ്രസിഡന്റ് സിന്ധു അനിൽ, സെക്രട്ടറി അജിത ജയചന്ദ്രൻ, രതീഷ് ജനാർദ്ദനൻ, ഇന്ദിര നാരായണൻ എന്നിവർ പ്രസംഗിച്ചു.