വഴിയോര കച്ചവട തൊഴിലാളി ഫെഡറേഷൻ ജില്ലാ സമ്മേളനം

Tuesday 28 October 2025 12:29 AM IST

തിരുവല്ല : വഴിയോരങ്ങളിൽ വൻകിട കച്ചവടക്കാരുടെ, ബിനാമി ഇടപാടിൽ നടക്കുന്ന കച്ചവടങ്ങളെ കർശനമായി നിയന്ത്രിക്കണമെന്ന് വഴിയോര കച്ചവട തൊഴിലാളി ഫെഡറേഷൻ (വി.കെ.ടി.എഫ്) ജില്ലാസമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. സി.ഐ.ടി.യു സംസ്ഥാന വൈസ് പ്രസിഡന്റ് പി.ബി.ഹർഷകുമാർ സമ്മേളനം ഉദ്ഘാടനം ചെയ്തു. ജില്ലാ വൈസ് പ്രസിഡന്റ് സലീം സുലൈമാൻ അദ്ധ്യക്ഷനായി. സംസ്ഥാന പ്രസിഡന്റ് ഡോ.കെ.എസ്.പ്രദീപ് കുമാർ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ സെക്രട്ടറി അഡ്വ.ഫ്രാൻസിസ് വി.ആന്റണി പ്രവർത്തന റിപ്പോർട്ടും ട്രഷറർ ടി.എ.റെജികുമാർ കണക്കും, സംസ്ഥാന ജനറൽ സെക്രട്ടറി ആർ.വി.ഇക്ബാൽ സംഘടനാ റിപ്പോർട്ടും അവതരിപ്പിച്ചു. സ്വാഗതസംഘം ചെയർമാൻ ജിജി മാത്യു, സി.ഐ.ടി.യു ഇരവിപേരൂർ ഏരിയാസെക്രട്ടറി കെ.അനിൽകുമാർ എന്നിവർ സംസാരിച്ചു. ഭാരവാഹികളായി ഓമനക്കുട്ടൻപിള്ള (പ്രസിഡന്റ്), അഡ്വ.ഫ്രാൻസിസ് വി.ആന്റണി, ബി.മുരളീധരൻ, കെ.എൻ.സരസ്വതി, ഷാഹിർ പ്രണവം, പി.ആർ.വിഷ്ണു, സനീഷ് സാജൻ, അമ്പിളി അടൂർ (വൈസ് പ്രസിഡന്റുമാർ), ടി.എ.റെജികുമാർ (ജനറൽ സെക്രട്ടറി), പി.ആർ.കുട്ടപ്പൻ, ശുഭാസുന്ദരൻ, ലത്തീഫ് കൊയ്പള്ളി, സലീം സുലൈമാൻ, എം.ഒ.മോഹൻദാസ് (ജോയിന്റ് സെക്രട്ടറിമാർ), പ്രമോദ് കണ്ണങ്കര (ട്രഷറർ), സെലീന അടൂർ (വനിതാ സബ് കമ്മിറ്റി കൺവീനർ) എന്നിവർ ഭാരവാഹികളായി 48 അംഗ ജില്ലാകമ്മിറ്റിയെ തിരഞ്ഞെടുത്തു.