അഖില ഭാരതീയ പൂർവസൈനിക സേവാ പരിഷത്ത് സമ്മേളനം
ചെങ്ങന്നൂർ: അഖില ഭാരതീയ പൂർവസൈനിക സേവാ പരിഷത്ത് സംസ്ഥാന സമ്മേളനം ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ ഉദ്ഘാടനം ചെയ്തു. എ.ബി.പി.എസ്എസ്പി സംസ്ഥാന അദ്ധ്യക്ഷൻ റിട്ട.മേജർ ജനറൽ ഡോ.പി.വിവേകാനന്ദൻ അദ്ധ്യക്ഷത വഹിച്ചു.എസ്. സേതുമാധവൻ, റിട്ട. മേജർ അമ്പിളി ലാൽ കൃഷ്ണ, റിട്ട.ഡോ.അജിത് നീലകണ്ഠൻ, പി.ആർ.രാജൻ എന്നിവർ സംസാരിച്ചു. രാഷ്ട്രം അശോക്ചക്ര നല്കി ആദരിച്ച സൈനികർ, വീരനാരികൾ, സമൂഹത്തിൽ വ്യക്തിമുദ്ര പതിപ്പിച്ച പൂർവ സൈനികർ എന്നിവരെ ചടങ്ങിൽ ആദരിച്ചു. രക്ഷാധികാരി റിട്ട. ക്യാപ്റ്റൻ കെ.ഗോപകുമാർ, വൈസ് പ്രസിഡന്റുമാരായ എസ്.സഞ്ജയൻ, രവീന്ദ്രനാഥ് എന്നിവർ പ്രമേയങ്ങൾ അവതരിപ്പിച്ചു. ജനറൽ സെക്രട്ടറി മധു വട്ടവിള വാർഷിക റിപ്പോർട്ട് അവതരിപ്പിച്ചു.സമാപന സഭയിൽ സംഘടന സെക്രട്ടറി കെ.സേതുമാധവൻ സംസാരിച്ചു. ട്രഷറർ പി.പി.ശശിധരൻ, സൈന്യ മാതൃശക്തി ജനറൽ സെക്രട്ടറി ലത.വി, ട്രഷറർ സുഗത പി.സി., വർക്കിംഗ് പ്രസിഡന്റ് ബീന രവീന്ദ്രൻ, റിട്ട.കേണൽ അച്യുതൻ,ഹരി.സി.ശേഖർ, മുരളീധരഗോപാൽ, ബി.രാജഗോപാലൻ നായർ എന്നിവർ പങ്കെടുത്തു.