അന്നദാന സേവന പ്രവർത്തനങ്ങളുടെ ഉദ്ഘാടനം

Monday 27 October 2025 10:38 PM IST
തൃച്ചങ്ങന്നൂർ ശ്രീ അമരാവതി മഹാലക്ഷ്മി ദേവസ്ഥാനം ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച നിത്യവും നടക്കുന്ന അന്നദാനത്തിന്റെയും മറ്റ് സേവന പ്രവർത്തനങ്ങൾക്കും പ്രചോദനം നൽകിക്കൊണ്ട് അമ്മയുടെ തിരുസന്നിധിയിൽ രാജീവ് ചന്ദ്രശേഖർ ബിജെപി സംസ്ഥാന അധ്യക്ഷൻ ഭദ്രദീപം കൊളുത്തി ഉദ്ഘാടനം നിർവഹിച്ചു.

ചെങ്ങന്നൂർ: ചെങ്ങന്നൂർ അമരാവതി മഹാലക്ഷ്മി ദേവസ്ഥാനം ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച നിത്യവും നടക്കുന്ന അന്നദാനത്തിന്റെയും മറ്റ് സേവന പ്രവർത്തനങ്ങളുടെയും ഉദ്ഘാടനം ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ ദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു. ശാന്തി അനുകൃഷ്ണൻ പൊന്നാടയണിച്ച് ലക്ഷ്മി ദേവിയുടെ ഫലകം നൽകി ആദരിച്ചു. ചടങ്ങിൽ ക്ഷേത്ര പരിപാലന കാര്യക്രമങ്ങളിൽ പങ്കെടുക്കുന്ന രാധാമണിയമ്മയ്ക്ക് ആദരവ് നൽകി. ചടങ്ങിൽ ബി.ജെ.പി ജില്ലാ അദ്ധ്യക്ഷൻ സന്ദീപ് വജസ്പതി , നിയോജകമണ്ഡലം പ്രസിഡന്റ് പ്രമോദ് ,സംസ്ഥാന സെക്രട്ടറി എം.വി ഗോപകുമാർ , സജു ഇടയ്ക്കൽ,വിനോദ് കുമാർ, വാർഡ് കൗൺസിലർ ശ്രീദേവി ബാലകൃഷ്ണൻ ,ഭക്ഷണ വിതരണ കോഡിനേറ്റർ ഗോപാലൻ, നിയോജകമണ്ഡലം സെക്രട്ടറി അനീഷ് കെ.ജി കർത്താ ,രോഹിത് പുത്തൻപുരയ്ക്കൽ, എന്നിവർ പങ്കെടുത്തു.