ജോലി മോഹിച്ച് ഓടി പരിശീലിച്ച യുവതി കുഴഞ്ഞുവീണ് മരിച്ചു
Tuesday 28 October 2025 12:00 AM IST
തളിക്കുളം: പൊലീസ് കോൺസ്റ്റബിൾ പരീക്ഷ നന്നായെഴുതി. ജോലികിട്ടുമെന്ന പ്രതീക്ഷയിൽ, ഫിസിക്കൽ ടെസ്റ്റിന് ഓട്ടം പരിശീലിക്കുന്നതിനിടെ യുവതി കുഴഞ്ഞുവീണ് മരിച്ചു. തളിക്കുളം സെന്ററിന് കിഴക്ക് മുറ്റിച്ചൂർ റോഡിന് സമീപം ഓട്ടോഡ്രൈവർ കുരുട്ടി പറമ്പിൽ സുരേഷിന്റെ മകൾ ആദിത്യയ്ക്കാണ് (22) മരിച്ചത്. തളിക്കുളം ഗവ:ഹൈസ്‌കൂൾ മൈതാനത്ത് തിങ്കളാഴ്ച രാവിലെ ഏഴേകാലോടെയായിരുന്നു സംഭവം.
സുരേഷാണ് ഓട്ടോയിൽ ആദിത്യയെ മൈതാനത്ത് കൊണ്ടുവന്ന് വിട്ടത്. കൂട്ടുകാരികൾക്കൊപ്പം ഓടുന്നതിനിടെ കുഴഞ്ഞുവീഴുകയായിരുന്നു. ഉടനെ വലപ്പാട് ദയ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മാതാവ്: കവിത. സഹോദരി : അപർണ. സംസ്‌കാരം ഇന്ന് രാവിലെ ഒമ്പതിന് വീട്ടുവളപ്പിൽ.