എം.ജി സർവകലാശാല അറിയിപ്പ്
Tuesday 28 October 2025 12:16 AM IST
പരീക്ഷാ തീയതി മൂന്നാം സെമസ്റ്റർ ബി.എ, ബി.കോം (സി.ബി.സി.എസ്) (പ്രൈവറ്റ് രജിസ്‌ട്രേഷൻ 2024 അഡ്മിഷൻ റഗുലർ,2023 അഡ്മിഷൻ ഇംപ്രൂവ്‌മെന്റ്,2019 മുതൽ 2023 വരെ അഡ്മിഷനുകൾ റീ അപ്പിയറൻസ്,2017,2018 അഡ്മിഷനുകൾ മേഴ്‌സി ചാൻസ്) നവംബർ 2025 പരീക്ഷകൾ നവംബർ 18 മുതൽ നടക്കും.
ആറാം സെമെസ്റ്റർ ഐ.എം.സി.എ (2018, 2019 അഡ്മിഷനുകൾ സപ്ലിമെന്ററി, 2017 അഡ്മിഷൻ മേഴ്‌സി ചാൻസ്) പരീക്ഷകൾ നവംബർ ഏഴു മുതൽ നടക്കും.
ഒന്നാം സെമസ്റ്റർ (സി.ബി.സി.എസ്.എസ്) (2009 മുതൽ 2012 വരെ അഡ്മിഷനുകൾ അവസാന സ്‌പെഷ്യൽ മേഴ്‌സി ചാൻസ്, സെമസ്റ്റർ ഇംപ്രൂവ്‌മെന്റ്) പരീക്ഷകൾ നവംബർ 21 മുതൽ നടക്കും.
വൈവ വോസി നാലാം സെമസ്റ്റർ എം.കോം (2018 അഡ്മിഷൻ ആദ്യ മേഴ്‌സി ചാൻസ്) മേയ് 2025 ന്റെ വൈവ വോസി പരീക്ഷകൾ 28 ന് നടക്കും.